മോദിയുമായി കൈകോർത്ത് സൗദി രാജകുമാരൻ; സൗദി അറേബ്യ-ഇന്ത്യ ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കാനും ശക്തിപ്പെടുത്താനും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തി
ലോകത്തിന് മുന്നിൽ തിളങ്ങുകയാണ് ഇന്ത്യ. അന്താരാഷ്ട്ര വേദികളില്‍ പോലും ഇന്ത്യ മുഖ്യസ്ഥാനത്തേക്ക് എത്തുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും ലോക രാജ്യങ്ങളെല്ലാം ഇന്ത്യയുടെ തീരുമാനവും നീക്കങ്ങളും സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ്. ഇന്ത്യയെ കൂടെ നിർത്താൻ പലവിധത്തിൽ ശ്രമിക്കുകയാണ് മറ്റുള്ള നേതാക്കന്മാർ. ഇതിന്റെ ഭാഗമായിട്ടാണ് ലോക നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി ഇന്ത്യയിലെത്തുന്നത്. ഇതിൽ ഏറെ നിർണക്കമാകുന്നത് സൗദി രാജകുമാരന്റെ സന്ദർശനമാണ്....
സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. വിദേശകാര്യമന്ത്രിയായ ശേഷം ഫൈസല്‍ രാജകുമാരന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാണ് എന്നതാണ് ഈ കൂടിക്കാഴ്ചയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്നത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് സംഘത്തോടൊപ്പം സൗദി വിദേശ കാര്യ മന്ത്രി ന്യൂഡല്‍ഹിയിൽ എത്തിച്ചേർന്നത്. സൗദി അറേബ്യ-ഇന്ത്യ ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കാനും ശക്തിപ്പെടുത്താനായും ഈ സന്ദര്‍ശനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ: എസ് ജയശങ്കറുമായിയുമായി കൂടിക്കാഴ്ച നടത്തും.
ന്യൂഡല്‍ഹിയിലെത്തിയ സൗദി വിദേശ കാര്യ മന്ത്രിയെ സൗദിയിലെ ഇന്ത്യന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സ്വീകരിച്ചു. അംബാസഡറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ശനിയാഴ്ച വൈകുന്നേരം ഡോ.സഈദ് വിദേശകാര്യ മന്ത്രിക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്യുകയുണ്ടായി. ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയ ഈ കൂടിക്കാഴ്ച പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
അതേസമയം കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നേ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ മേധാവി ഇന്ത്യയിൽ എത്തിയിരുന്നു. പിന്നാലെ റഷ്യയുടെ രഹസ്യാന്വേഷണ മേധാവി സന്ദർശനത്തിനായി എത്തുകയും ചെയ്തു. അങ്ങനെ സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തുമെന്ന റിപ്പോർട്ടുകളും ഏറെ സൂക്ഷ്മതയോടെയാണ് വിദഗ്ധർ നിരീക്ഷിച്ചത്. ഇതിലൂടെ ഏഷ്യൻ രാജ്യങ്ങളിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യയുടെ പദവിയും നിലപാടും നിര്‍ണായകമാക്കിയിരിക്കുന്നത്.
ആയതിനാൽ തന്നെ ഇന്ത്യയെ എത്രത്തോളം പ്രാധാന്യത്തോടെ സൗദി കാണുന്നു എന്നതിന് തെളിവാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്. സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസനം, സഹകരണം എന്നിവയ്ക്ക് പുറമെ അഫ്ഗാന്‍ മുഖ്യ വിഷയമാകുമെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha


























