ഇനി ട്രംപും സൗദി കിരീടാവകാശിയും; യെമനിലെ ഹൂതി നേതാവ് സാലിഹ് അല്‍ സമദിനെ 2018ല്‍ സൗദി അറേബ്യ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവം, 9 പേര്‍ക്കു ഹൂതികള്‍ പരസ്യമായി വധശിക്ഷ നല്‍കി

യെമനിലെ ഹൂതി നേതാവ് സാലിഹ് അല്‍ സമദിനെ 2018ല്‍ സൗദി അറേബ്യ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ വർഷങ്ങളോളമായി യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണങ്ങൾ പതിവാക്കിയിരിക്കുകയാണ് എന്നാൽ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട 9 പേര്‍ക്കു ഹൂതികള്‍ പരസ്യമായി വധശിക്ഷ നല്‍കിയത് ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. തലസ്ഥാന നഗരമായ സനായിലെ തഹ്‌രി ചത്വരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണ് 9 പേരെയും പിന്നില്‍നിന്നു വെടിവച്ചു കൊലപ്പെടുത്തിയത്. വധശിക്ഷയുടെ ദൃശ്യം വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഫോട്ടോകളും വിതരണം ചെയ്തു.
2018 ഏപ്രിലില്‍ സാലിഹ് അല്‍ സമദിനെ വധിച്ച കേസില്‍ 60 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ശേഷിക്കുന്ന പ്രതികളില്‍ യുഎസ് മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തിയ ഹൂതികള്‍ ഇവര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. സൗദിക്കുവേണ്ടി 9 പേരും ചാരവൃത്തി നടത്തിയെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം.
കൂടാതെഹ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഉത്തര യെമനിലെ ഭരണസംവിധാനത്തിന്റെ പ്രസിഡന്റായിരുന്ന സാലിഹ് അല്‍ സമദും 6 കൂട്ടാളികളും തീരദേശനഗരമായ ഹൊദൈദയില്‍ സൗദി വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. 2014 ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ യെമനില്‍ 1,30,000 ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണു ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. യെമനിലെ സ്ഥാനഭ്രഷ്ടരായ നേതാക്കള്‍ക്കു സൗദിയുടെ പിന്തുണയുണ്ട്.
ഇത്തരം ചർച്ചകൾ അന്തരാഷ്ട്രത്തലത്തിൽ കൊടുമ്പിരികൊള്ളുമ്പോൾ സൗദി കിരീടാവകാശി ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. വിദേശകാര്യമന്ത്രിയായ ശേഷം ഫൈസല്‍ രാജകുമാരന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാണ് എന്നതാണ് ഈ കൂടിക്കാഴ്ചയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്നത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് സംഘത്തോടൊപ്പം സൗദി വിദേശ കാര്യ മന്ത്രി ന്യൂഡല്‍ഹിയിൽ എത്തിച്ചേർന്നത് . സൗദി അറേബ്യ-ഇന്ത്യ ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കാനും ശക്തിപ്പെടുത്താനായും ഈ സന്ദര്‍ശനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha


























