അഞ്ചരലക്ഷം പ്രവാസികൾ പുറത്ത്; സൗദി അറേബ്യിയിലെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍, സ്വദേശിവത്കരണം കൂടുതൽ കടുപ്പിച്ച് സൗദി അറേബ്യ

വളരെ ഏറെ ദുരിതം നിറഞ്ഞ അവസ്ഥയിലൂടെയാണ് പ്രവാസികൾ കടന്നുപോകുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ കയ്പുനീർകുടിച്ച് തള്ളിനീക്കിയ പ്രവാസികൾ ഈ ഒരു ദിവസത്തിനായി പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ വിലക്കുകൾ നീക്കി ഇളവുകൾ നല്കിത്തുടങ്ങിയപ്പോൾ നിബന്ധനകൾ കടുപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിനുപിന്നാലെ പ്രവാസികൾ നാടുകളിലേക്ക് മടങ്ങുതാകയാണ്.....
സ്വദേശിവത്കരണം കടുപ്പിക്കുകയാണ് പല ഗൾഫ് രാഷ്ട്രങ്ങളും. ഇതിൽ ഏറ്റവും കൂടുതൽ കടുപ്പിക്കുന്നത് സൗദി അറേബ്യ തന്നെയാണ്. ഇതിനുപിന്നാലെ സൗദി അറേബ്യിയിലെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം തോതില്‍ ഒരു കൊല്ലത്തിനിടെ കുറഞ്ഞതായാണ് അറിയുവാൻ കഴിയുന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിനും ഈ വര്‍ഷം രണ്ടാം പാദത്തിനും ഇടയില്‍ 5,71,333 വിദേശികള്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്.
അതോടൊപ്പം തന്നെ ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് സ്വകാര്യ മേഖലകളില്‍ ആകെ വിദേശ തൊഴിലാളികള്‍ 61,35,126 ആണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ 67,06,459 ആയിരുന്നു ഉണടായിരുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,74,382 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ജീവനക്കാരുടെ എണ്ണം 5.46 ശതമാനം എന്ന തോതിലാണ് കുറഞ്ഞത്.
അതേസമയം നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ വിസകള്‍ എക്‌സിറ്റ് വിസകളാക്കി മാറ്റാനാകില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിക്കുകയുണ്ടായി . റീഎന്‍ട്രി കാലാവധി കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമേ സൗദിയിലേക്ക് തിരികെ എത്താൻ സാധിക്കുകയുള്ളു. എന്നാല്‍ ആശ്രിത വിസകളിലുള്ളവരുടെ റീഎന്‍ട്രി കാലാവധി അവസാനിച്ചാലും അവര്‍ക്ക് നടപടി പൂര്‍ത്തിയാക്കി സൗദിയിലേക്ക് മടങ്ങി വരാനാകുന്നതാണ്. സൗദി പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അറിയിപ്പ് നല്കിയിരിക്കുന്നത്.
ആയതിനാൽ തന്നെ അധികൃതരുടെ നിർദ്ദേശപ്രകാരം റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്നവര്‍ അനുവദിച്ചിട്ടുള്ള കാലാവധിക്കകം തിരികെ എത്തേണ്ടതാണ്. അല്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് സ്‌പോണ്‍സറുടെ സഹായത്തോടെ വിസാ കാലാവധി നീട്ടുകയും ചെയ്യണം. ഇതിന് സാധിക്കാതെ റീ എന്‍ട്രി വിസാ കാലാവധി തീര്‍ന്നാല്‍ സൗദിയിലേക്ക് മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക് വരുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
പിന്നീട് അതേ സ്‌പോണ്‍സറുടെ കീഴിലേക്ക് പുതിയ വിസയില്‍ വരാന്‍ പ്രശ്‌നമില്ല. എന്നാൽ മറ്റൊരു സ്‌പോണ്‍സറുടെ വിസയിലാണ് വരുന്നതെങ്കില്‍ ഈ മൂന്ന് വര്‍ഷം പൂര്‍ത്തിയാകണം. റീ എന്‍ട്രി വിസകള്‍ എക്‌സിറ്റ് എന്ന തരത്തിലേക്ക് മാറ്റാനാകില്ലെന്നും ജവാസാത്ത് വിഭാഗം അറിയിപ്പ് നൽകിയിരിക്കുകയാണ്. സൗദി പ്രവാസികളുടെ ആശ്രിത വിസയില്‍ വരുന്ന കുടുംബങ്ങള്‍ അടക്കമുള്ളവരുടെ റീ എന്‍ട്രി കാലാവധി അവസാനിച്ചാലും നടപടി ക്രമം പൂര്‍ത്തിയാക്കി സൗദിയിലേക്ക് തിരികെ വരാവുന്നതാണ്.
https://www.facebook.com/Malayalivartha


























