യുഎഇയുടെ ആശ്വാസ വാർത്ത; വാരാന്ത്യ അവധികൾക്ക് മാറ്റമുണ്ടാകില്ല, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ അധികൃതർ

കർശന നടപടികൾ കൈകൊണ്ടാലും വ്യാജ വാർത്തകൾക്ക് ക്ഷാമമില്ല. തെറ്റായ പ്രചാരണങ്ങൾ അധികൃതരെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. വാർത്തയുടെ പൊരുൾ അറിയാതെ അത് ഷെയർ ചെയ്യരുത് എന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. എന്നിരുന്നാൽ ഇത്തരം വാർത്തകൾ പരക്കെ പ്രചരിക്കുന്നതിന് മറ്റൊരു തെളിവ് ഇതാണ്.
യു.എ.ഇയില്‍ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാണ്. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം.
വെള്ളി, ശനി ദിവസങ്ങളില്‍തന്നെ അവധി തുടരുമെന്നും വാം എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റയ്സി വ്യക്തമാക്കുകയുണ്ടായി. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ആയതിനാൽ തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരക്കാന്‍ ഇടയാകുമെന്നും അദ്ദേഹം പറയുകയുണ്ടയായി.
അതേസമയം 2006ലാണ് വ്യാഴം, വെള്ളി അവധിയില്‍നിന്ന് വെള്ളി, ശനിയിലേക്ക് മാറ്റിയത്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി ഈ ദിനങ്ങളിലാണ് എന്നതാണ്. ആയതിനാൽ തന്നെ ഇത്തരത്തിൽ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സൈബര്‍ നിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























