പ്രവാസികൾക്ക് കടിഞ്ഞാണിട്ട് സൗദി അറേബ്യ; സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി അധികൃതർ, സ്വദേശികള്‍ക്കു മാത്രമായി മാറ്റിവച്ച തൊഴിലുകള്‍ ചെയ്ത് പിടിയിലാകുന്നവരെ നാടുകടത്തി ആജീവനാന്ത വിലക്കേർപ്പെടുത്തും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും അത്ര ശുഭകരമായ വാർത്തയല്ല പുറത്ത് വരുന്നത്. ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് സ്വദേശിവത്കണത്തിന് പ്രാധാന്യം നൽകിയ യുഎഇ പുതിയ ലക്ഷ്യങ്ങളിലേക്കാണ് കുതിക്കുന്നത്. എന്നാൽ ഇതിനേക്കാളുമൊക്കെ ഉപരിയായി പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നത് സൗദിയുടെ തീരുമാനങ്ങളാണ്. സ്വദേശിവത്കരണം കടുപ്പിച്ച സൗദി അറേബ്യ കടുത്ത തീരുമാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്...
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തുകയാണ് അധികൃതർ. ഇത്തരം നിബന്ധനകൾ മൂലം അഞ്ചരലക്ഷത്തിലധികൾ പ്രവാസികൾ ഈ ഒരു വർഷത്തിൽ മാത്രം നാടുകളിലേക്ക് മടങ്ങിയതായി കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്വദേശികള്‍ക്കു മാത്രമായി മാറ്റിവച്ച തൊഴിലുകള്‍ ചെയ്ത് പിടിയിലാകുന്നവർക്കെതിരെ കർശന നടപടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇത്തരത്തിൽ പിടിയിലാകുന്നവരെ നാടുകടത്തുമെന്നും അവര്‍ക്ക് ഇനി ഒരിക്കലും സൗദിയിലേക്ക് മടങ്ങി വരാനാകില്ലെന്നും സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അഥവാ ജവാസാത്ത് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നാടുകടത്തലിന് വിധേയരാവുന്ന വിദേശികള്‍ക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് ഇവർക്ക് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ഇത്തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് പ്രവാസികളെ സൗദിയില്‍ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യയുടെ ചിലവില്‍ നാട്ടിലേക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
കൂടാതെ ഇത്തരത്തിൽ പിടിയിലാകുന്നവരിൽ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവര്‍ക്ക് പിന്നീട് നിശ്ചിത കാലം കഴിഞ്ഞ് സൗദിയിലേക്ക് പുതിയ വിസയില്‍ വരാന്‍ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ സൗദികള്‍ക്കായി സംവരണം ചെയ്ത ജോലികള്‍ ചെയ്ത് പിടിക്കപ്പെടുന്നവര്‍ക്ക് ഇതിനാകുന്നതല്ല.
അതേസമയം, സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചിയ്ക്കുകയാണ്. ഇത് പ്രവാസികൾക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തീരുമാനം. അക്കൗണ്ടിങ്ങ്, എഞ്ചിനിയറിങ്ങ്, ഫാര്‍മസി, ഡെന്‍റല്‍, ഐടി തുടങ്ങിയ മേഖലകളിലെ സുപ്പര്‍വൈസിങ്, മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍ തുടങ്ങിയ ജോലികളിലെ ഉയര്‍ന്ന തസ്തികകളില്‍ നേരത്തേ തന്നെ സ്വദേശിവല്‍ക്കരണം നടപ്പിലായിരുന്നു. ഇതിന്‍റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും.
https://www.facebook.com/Malayalivartha


























