Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

മുൾമുനയിൽ യുഎഇയും ഒമാനും; ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു, ജാഗ്രതാ നിർദേശവുമായി യു എ ഇയും, ഒമാനില്‍ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു, ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു

03 OCTOBER 2021 12:26 PM IST
മലയാളി വാര്‍ത്ത

ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു. വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായുള്ള റിപ്പോർ്യ്യുകളാണ് പുറത്ത് വരുന്നത്. കടുത്ത ജാഗ്രതയിൽ ഒമാനും യുഎഇയും. ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇയും രംഗത്ത് എത്തിയിരിക്കുകയാണ്. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.

ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്നോട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 83 കിലോമീറ്റര്‍ അടുത്തെത്തിയതായാണ് റിപ്പോർട്ട്. ഒമാനിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുകയുണ്ടായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതോടൊപ്പം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒമാനില്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്‍ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് അറിയിക്കുകയുണ്ടായി. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.

അതേസമയം കനത്ത മഴ മൂലം മുത്റ വിലായത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെയുള്ള സ്വദേശികളോടും വിദേശികളോടും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയുണ്ടായി. മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുവാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി. ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തന്നെ അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

കൂടാതെ ഒമാനിൽ പലയിടത്തും മൂടിയ അന്തരീക്ഷവും ചാറ്റൽ മഴയും അനുഭവപെടുന്നുണ്ട്. വടക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ അഞ്ച് മുതൽ ആറ് മീറ്റർ ഉയരത്തിലാണ് തിരമാലകൾ വീശിയടിക്കുന്നത്. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങൾക്കും വെള്ളത്തിനും മറ്റും ദൗർലഭ്യം ഉണ്ടാവാൻ സാധ്യതയില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (4 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (11 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (21 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (26 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (31 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (38 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (40 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (55 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends