Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പ്രവാസികള്‍ വിസ മാറുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കും; പ്രവാസികള്‍ പലര്‍ക്കും കുവൈറ്റില്‍ ഇനി വാഹനം ഓടിക്കാൻ സാധിക്കുന്നതല്ല! തൊഴില്‍ വിസ മാറിയത് കാരണം തസ്തികയിലുണ്ടായ മാറ്റത്തിനനുസരിച്ച് മുന്‍ വിസയില്‍ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

20 OCTOBER 2021 05:17 PM IST
മലയാളി വാര്‍ത്ത

സൗദിയും കുവൈറ്റും പ്രവാസികൾക്ക് കടുത്ത നിബന്ധനകൾ കൽപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കുവൈറ്റിന്റെ നിലവിലെ ഉത്തരവ് മൂലം പ്രവാസികള്‍ പലര്‍ക്കും കുവൈറ്റില്‍ ഇനി വാഹനം ഓടിക്കാൻ സാധിക്കുന്നതല്ല. കാരണം ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുന്നത് തന്നെയാണ്. പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കാണം. കുവൈറ്റ് പ്രഖ്യാപിച്ച നിലവിലെ ഉത്തരവിൽ പറയുന്നത് ഇതാണ്....

പ്രവാസികള്‍ പലര്‍ക്കും കുവൈറ്റില്‍ ഇനി വാഹനം ഓടിക്കാൻ സാധിക്കുന്നതല്ല. തൊഴില്‍ വിസ മാറിയത് കാരണം തസ്തികയിലുണ്ടായ മാറ്റത്തിനനുസരിച്ച് മുന്‍ വിസയില്‍ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം എന്നത്. എന്നാല്‍ ഈ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല..

ഇതുപ്രകാരം ഇനി മുതല്‍ പ്രവാസി തൊഴിലാളികള്‍ വിസ പുതുക്കുകയോ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യുമ്പോള്‍ നേരത്തേയുള്ള വിസയില്‍ നല്‍കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സ് അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാക്കേണ്ടതാണ്. പുതിയ വിസയിലെ ജോലി തസ്തിക വിസ ലഭിക്കാന്‍ അര്‍ഹതയുള്ളതല്ലെങ്കില്‍ നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനാണ് അധികൃതർ കൈകൊണ്ട തീരുമാനം. രാജ്യത്ത് ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് വിസ പുതുക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് സമര്‍പ്പിക്കണമെന്ന തീരുമാനം അധികൃതർ പ്രഖ്യാപിച്ചത്. ഇതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നഷ്ടമാകാനാണ് സാധ്യത.

അതേസമയം ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. 18 വയസ്സ് തികയണം, കോളേജ് ഡിഗ്രി ഉണ്ടായിരിക്കണം, മാസ ശമ്പളം 600 ദിനാറില്‍ (ഒന്നര ലക്ഷത്തോളം രൂപ) കുറയാത്ത ശമ്പളം വേണം എന്നൊക്കെയാണ് നിബന്ധന. എന്നാൽ കുവൈറ്റില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും താമസിക്കുന്ന ആളായിരിക്കണം, സ്വന്തം നാട്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ആളായിരിക്കണം എന്നിവ ഉള്‍പ്പെടെ നിരവധി മാനദണ്ഡങ്ങളാണ് ലൈസന്‍സ് ലഭിക്കുന്നതിനായി രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ ജോലിയുടെ സവിശേഷ പരിഗണിച്ച് ഏതാനും വിഭാഗങ്ങള്‍ക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.

 

കൂടാതെ ഏതാനും മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മേല്‍പ്പറഞ്ഞ നിബന്ധനകളില്‍ ചില ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. എഞ്ചിനീയര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, സ്ഥാപനങ്ങളുടെ എച്ച്ആര്‍ എക്‌സിക്യൂട്ടീവുകള്‍ (മന്‍ദൂബ്), ജഡ്ജ്, പ്രൊസിക്യൂട്ടര്‍, യൂനിവേഴ്‌സിറ്റി അധ്യാപകര്‍, ലൈബ്രേറിയന്‍, ഫാര്‍മസിസ്റ്റ്, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും ഇളവ് നല്‍കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സ്ത്രീകള്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, ഡ്രൈവര്‍ വിസയിലുള്ള ആളുകള്‍ എന്നിവര്‍ക്കും ഇളവുകൾ നൽകിയിട്ടുണ്ട്.

 

എന്നാൽ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി, അനധികൃത ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ നിയമ ലംഘനത്തിന് അഞ്ച് ദിനാര്‍ പിഴയാണ് ശിക്ഷയെങ്കിലും ഇനി മുതല്‍ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 16 ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 10 ലക്ഷത്തോളം വിദേശികളുടെ കൈവശമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (8 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (28 minutes ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (1 hour ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (1 hour ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (1 hour ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (1 hour ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

Malayali Vartha Recommends