Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സൗദി അറേബ്യയില്‍ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകും; മലയാളികൾക്ക് ശുഭസൂചന നൽകി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, വിദഗ്​ദ തൊഴിലാളികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും! വൈകാതെ തന്നെ വിമാനയാത്ര സുഗമമാക്കും

28 OCTOBER 2021 03:02 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്ത് തുടർന്ന് ഏറ്റവും കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും ഇന്നും ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാത്തതും സൗദി അറേബ്യയിലാണ്. ഇന്നും ഏറെ പ്രതീക്ഷകളോടെയാണ് നേരിട്ട് എത്തിച്ചേരാൻ പ്രവാസികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.

സൗദി അറേബ്യയില്‍ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും ഇന്ത്യക്കാര്‍ക്ക്​, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക് ഇത്​ ഏറെ ഗുണം ചെയ്യുമെന്നും​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൗദി തൊഴില്‍ മന്ത്രി അഹ്​മദ്​ അല്‍ റജ്​ഹിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട്​ നടത്തുന്ന ആറാമത്​ അബൂദബി ഡയലോഗില്‍ പ​ങ്കെടുക്കാന്‍ യു.എ.ഇയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകായിരുന്നു.

40 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കപ്പെടുന്ന വിഷന്‍ 2030 സൗദിയില്‍ നടപ്പാക്കാനൊരുങ്ങുകയാണ്​. ഇതില്‍ വിദഗ്​ദ തൊഴിലാളികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. തൊഴിലാളികളുടെ നൈപൂണ്യ വികസനവുമായി ബന്ധപ്പെട്ട്​ അവര്‍ നേടിയ കഴിവുകള്‍ പരസ്​പരം കൈമാറുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും സൗദിയും ധാരണയായി.

അബൂദബി ഡയലോഗില്‍ വിവിധ തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക്​ രൂപം നല്‍കിയിട്ടുണ്ട്. കോവിഡ്​ കാലത്ത്​ വളരെ പ്രാധാന്യമേറിയ ചര്‍ച്ചയാണ്​ അബൂദബി ഡയലോഗ്​. പ്രവാസി തൊഴിലാളികള്‍ക്ക്​ ഇത്​ വളരെയേറെ ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിച്ചു. തൊഴിലാളി ക്ഷേമത്തിന്​ പ്രാധാന്യം നല്‍കുന്ന, അവരുടെ വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം ഉണ്ടാകണമെന്ന കാര്യത്തില്‍ എല്ലാ മന്ത്രിമാരും യോജിപ്പ്​ പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വാക്ക് നൽകി.

അതോടൊപ്പം തന്നെ ഓരോ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്​കരിക്കാനാണ്​ പൊതു ധാരണ ഉണ്ടായത്. ഗാര്‍ഹീക തൊഴിലാളികള്‍, സ്​ത്രീകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള നടപടികള്‍ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന്​ ഐക്യകണ്ഠേന തീരുമാനിച്ചുവെന്നും വി. മുരളീധരന്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.

അതേസമയം കോവിഡ്19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കുമുള്ള യാത്രാ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ലഘൂകരിച്ചേക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.

അബുദാബി ഡയലോഗിന്റെ ഭാഗമായി ഈ വിഷയത്തിൽ ചർച്ചകളും കൂടിയാലോചനകളും നടത്തിയിരുന്നു. ഔപചാരിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. അതുവഴി പ്രവാസികളുടെ യാത്ര സുഗമമാകുന്നതാണ്. കോവിഡ് വ്യാപനം പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതിനാൽ തന്നെ ഈ ചർച്ചകൾക്ക് ഇന്ന് കൂടുതൽ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള പ്രാദേശികവും അല്ലാത്തതുമായ കൂടിയാലോചനകളാണ് അബുദാബി ഡയലോഗിൽ നടക്കുന്നത്. കരാർ തൊഴിൽ മൊബിലിറ്റി, മികച്ച അനുഭവങ്ങൾ പങ്കിടൽ, പരസ്പരം അനുഭവത്തിൽ നിന്ന് പഠിക്കൽ എന്നിവയിൽ പ്രാദേശിക സഹകരണം സുഗമമാക്കുന്നതിനുള്ള വേദിയായും പ്രവർത്തിക്കുന്നു. ഇപ്രാവശ്യം 18 രാജ്യങ്ങളാണ് അബുദാബി ഡയലോഗിൽ പങ്കെടുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (53 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends