Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സൗദിയിലേക്ക് എത്തിച്ചേരുന്ന പ്രവാസികൾക്ക് പാർക്കാൻ കേന്ദ്രം ഒരുങ്ങി; കമ്പനി തൊഴിലാളിക​ളെ താമസിപ്പിക്കാൻ പ്രത്യേക സമ്പർക്കവിലക്ക്​ കേന്ദ്രങ്ങൾക്ക്​ ലൈസൻസ് അനുവദിക്കാൻ സൗദി അധികൃതർ

30 OCTOBER 2021 03:35 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്ക് എത്തിച്ചേരാൻ പ്രവാസികൾ തയ്യാറായിക്കഴിഞ്ഞു. അങ്ങനെ പ്രവാസികൾ കാത്തിരുന്ന ആ വാർത്ത അറിയിക്കുന്നതിന് മുന്നാലെ തന്നെ ഒരുങ്ങുകയാണ് സൗദി അധികൃതർ. ഇപ്പോഴിതാ രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിനെടുക്കാതെ വരുന്ന കമ്പനി തൊഴിലാളിക​ളെ താമസിപ്പിക്കാൻ പ്രത്യേക സമ്പർക്കവിലക്ക്​ കേന്ദ്രങ്ങൾക്ക്​ ലൈസൻസ് അനുവദിക്കാൻ സൗദി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു.​

സൗദിയിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതോടൊപ്പം തന്നെ സൗദി കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്നതും ഏറെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. കോവിഡിനെ ഇല്ലാതാക്കാൻ ബന്ധപ്പെ​ട്ട വകുപ്പുകളുമായി ഏ​കോപിപ്പിച്ചാണ്​ വിവിധ പ്രവേശന കവാടങ്ങൾ വഴി രാജ്യത്തേക്ക്​ വരുന്നവരെ സുരക്ഷിത രീതിയിൽ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്ള സമ്പർക്കവിലക്ക്​ കേന്ദ്രങ്ങൾക്ക്​ ലൈസൻസ്​ നല്കാൻ തീരുമാനിച്ചിരിക്കുന്നത്​.

അതോടൊപ്പം തന്നെ കേന്ദ്രങ്ങൾക്കുണ്ടായിരിക്കേണ്ട സൗകര്യങ്ങളും പാലിക്കേണ്ട നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം, കെട്ടിടം, ഡിസൈൻ, കെട്ടിട നിലവാരം, ടോയ്‌ലറ്റുകൾ, ലൈറ്റിങ്​, വെൻറിലേഷൻ, സെൻട്രൽ അടുക്കള, ​ജീവനക്കാർ, തൊഴിലാളികൾ, സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്​​ ലൈസൻസ്​ നൽകുന്നത്.

കൂടത്തെ താമസിക്കുന്ന കെട്ടിടങ്ങൾ വൃത്തിയുള്ളതാകണം, റിപ്പയറിങ് ജോലികൾ​ നടത്തണം, അണുവിമുക്തമാക്കുന്നതിന് കീട നിയന്ത്രണ കമ്പനിയുമായി കരാർ ഉണ്ടാക്കണം, കെട്ടിടങ്ങളും അവിടുത്തെ സൗകര്യങ്ങളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ക്ലീനിങ്​ കമ്പനിയുമായി കരാർ ഉണ്ടാക്കണം, കാവലിനും നിരീക്ഷണത്തിനും കാമറകളും സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരിക്കണം, ആവശ്യമായ ടോയ്​ലറ്റുകൾ ഉണ്ടായിരിക്കണം, ക്യു.ആർ. കോഡ് ഫോമിലൂടെ വരുന്ന ആളുകൾക്ക്​ ബുക്കിങ് നൽകാനുള്ള വെബ്‌സൈറ്റ്​ ഉണ്ടാകണം, പ്രവേശന കവാടങ്ങളിൽ നിന്ന്​ ആളുകളെ സ്വീകരിക്കാനും സ്ഥാപനസമ്പർക്കവിലക്ക്​ ആസ്ഥാനത്തേക്ക് കൊണ്ടുപോകാനും സൗകര്യമുണ്ടായിരിക്കണം, ഓരോ യാത്രക്കാരനും രണ്ടു കോവിഡ്​ പരിശോധനകൾ നടത്തുന്നതിന് അംഗീകൃത മെഡിക്കൽ ലബോറട്ടറികളുമായി കരാർ ഉണ്ടാക്കണം, കോവിഡിനെയും ക്വാറൻറീനെയും കുറിച്ച്​ ബോധവത്​കരണം നടത്തണം, വരുന്നവർ തവക്കൽന ആപ്പിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം എന്നിങ്ങനെയുള്ള​ നിബന്ധനകളാണ് നൽകിയിരിക്കുന്നത്.

റിയാദ്, ജിദ്ദ, ദമ്മാം, ദഹ്‌റാൻ എന്നിവിടങ്ങളിൽ ക്വാറൻറീൻ കേന്ദ്രങ്ങൾ തുടങ്ങാനുള്ള ലൈസൻസിനായി ഇതിനകം 25 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിക്കുകയുണ്ടായി. ഇത്രയും കെട്ടിടങ്ങളിലായി 3,276 പേരെ താമസിപ്പിക്കാൻ കഴിയും. 1,669 ആളുകളെ താമസിപ്പിക്കാൻ ശേഷിയുള്ള 10 കെട്ടിടങ്ങൾക്ക്​ ഇതിനോടകം തന്നെ ലൈസൻസ്​ നൽകി. അതിൽ ആളുകളെ താമസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്​.

അതോടൊപ്പം തന്നെ സ്​ഥാപന സമ്പർക്കവിലക്ക്​​ യോഗ്യതയുള്ള കെട്ടിടങ്ങളുടെ അപേക്ഷ ലഭിച്ചാൽ നിർദിഷ്​ട ആവശ്യകതകളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തിയാൽ ഉടൻ തന്നെ ലൈസൻസ്​ അനുവദിക്കുന്നതാണ്​​. അംഗീകൃത സമ്പർക്കവിലക്ക്​കേന്ദ്രങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തി​െൻറ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്.

 

അതേസമയം എല്ലാ കേന്ദ്രങ്ങളും മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും ആതുരശിശ്രൂഷക്ക്​ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പൊതുജനാരോഗ്യ അതോറിറ്റിയുടെ തുടർച്ചയായ വിലയിരുത്തലിന് വിധേയമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. വിമാനയാത്ര ആരംഭിക്കുന്നതിന് മുൻപേ തന്നെ ഇത്തരത്തിൽ മുന്നൊരുക്കങ്ങൾ നടത്തുന്നത് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (53 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends