Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്രവാസികൾക്കായി കൂടുതൽ ഇളവുകൾ നൽകി സൗദി അറേബ്യ; ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി നൽകി

10 NOVEMBER 2021 05:18 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ രംഗത്ത്. നടപടികൾ കടുപ്പിക്കുന്നതിന് ഇടയിലും തൊഴിൽപരമായ വിഷയനകളിൽ കൂടുതൽ സുതാര്യമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ അറിയിപ്പുകൾ പ്രകാരം സൗദിയില്‍ ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്.

ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണിത്. സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ അഥവാ താമസ രേഖ ഒരു വര്‍ഷത്തേക്കാണ് പുതുക്കാറുള്ളത്.

ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാല്‍ ഒന്നിച്ചടക്കണമെന്നതായിരുന്നു ഇതുവരെ നൽകിയിരുന്ന നിർദ്ദേശം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇവ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം പ്രഖ്യാപിച്ചത്. ഇതിന് അനുസൃതമായി ഫീസും അതിന് ആനുപാതികമായി നല്‍കിയാല്‍ മതിയാകുന്നതാണ്. ഇതേ മാതൃകയില്‍ കുടുംബാംഗങ്ങള്‍ക്കായി അടയ്‌ക്കേണ്ട ആശ്രിത ലെവിയും തവണകളായി അടയ്ക്കാമെന്നാണ് ജവാസാത്ത് ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. ഭാര്യ, മക്കള്‍, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കള്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് ഇതിലൂടെ പരിഗണിക്കുക.

അതോടൊപ്പം തന്നെ പുതിയ തീരുമാനപ്രകാരം 3, 6, 9, 12 മാസത്തേക്ക് തവണകളായി ആശ്രിതരുടെ വിസ പുതുക്കാവുന്നതാണ്. നിലവില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളിക്ക് മാസം വീതം 800 റിയാലാണ് ലെവി തുക എന്നത്. ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാലാണ് ലെവി. കുടുംബ സമേതം ഒരു വര്‍ഷത്തേക്ക് വിസ പുതുക്കാന്‍ വലിയൊരു തുക ഒന്നിച്ച് നല്‍കേണ്ട അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.

എന്നാല്‍ പുതിയ തീരുമാനത്തോടെ ഇത് തവണകളായി അടയ്ക്കാനും സാധിക്കും. ഏതാനും മാസത്തിനകം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്‍കൂട്ടി ഒരു വര്‍ഷത്തെ ലെവി അടയ്ക്കേണ്ട സാഹചര്യവും ഇതോടെ അവസാനിക്കും. വലിയ സാമ്പത്തിക ശേഷിയില്ലാത്തവരും ശമ്പളം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുമായ പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായി മാറുകയും ചെയ്യും. ഇതിന് അനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ പെയ്മെന്റ് സംവിധാനങ്ങളിലും വരുത്തിയതായി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

അതേസമയം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ശിര്‍ അഫ്റാദ് പ്ലാറ്റ്ഫോമില്‍ ഇഖാമ പുതുക്കുന്നതിനും ലെവി അടയ്ക്കുന്നതിനും ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ലിങ്ക് നല്‍കിയിരിക്കുകയാണ്. അതേപോലെ പുതിയ ആശ്രിതരെ ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ ജോലി നിലവിലെ സ്പോണ്‍സറില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളും അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ പുതുതായി സജ്ജീകരിച്ചിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends