Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് സൗദി അരാംകോ; ഇനിയാണ് സൗദിയുടെ കളി, ലോകത്തെ ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആമസോണിനെയുമെല്ലാം പിന്നിലാക്കി ലോകത്തിന് മുന്നിലേക്ക് സൗദി, സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും വരുമാനമുണ്ടാക്കിയ കമ്പനിയായി മാറി അരാംകോ

13 NOVEMBER 2021 04:22 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. എണ്ണ സമ്പന്ന രാജ്യങ്ങളില്‍ പ്രധാനിയായി മാറിയ സൗദി അറേബ്യയയോട് പ്രവാസികൾക്ക് എന്നും പ്രത്യേക ഇഷ്ടം തന്നെയാണ്. അത്തരത്തിൽ ലോകത്തിന് മുന്നിൽ സൗദിയെ എത്തിച്ച സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനിയാണ് അരാംകോ.

ലോകത്തെ തന്നെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചാണ് അരാംകോയുടെ കുതിപ്പ് നാം കണ്ടത്. ലോകത്തെ ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആമസോണിനെയുമെല്ലാം പിന്നിലാക്കിയാണ് അരാംകോ മുന്നേറിയിരിക്കുന്നത്.

റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ വരുമാനത്തില്‍ 150ലധികം ശതമാനത്തിന്റെ വര്‍ധനവാണ് അരാംകോ കയ്യടക്കിയത്. ലോകം മുഴുവനും അമ്പരപ്പിലാക്കിയ ഈ റിപ്പോർട്ടുകൾക്ക് പിന്നിൽ എന്താണ് കാരണമെന്ന് ചോദിച്ചാല്‍ നിലവിലെ വിപണി-സാമ്പത്തിക സാഹചര്യം മനസിലാക്കുന്ന ആര്‍ക്കും വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതായത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നതും ആ വിഷയത്തില്‍ തന്നെയാകുന്നു. ആ രഹസ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അതായത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും വരുമാനമുണ്ടാക്കിയ കമ്പനിയാണ് അരാംകോ. ഗൂഗിൾ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളെയെല്ലാം പിന്നിലാക്കികൊണ്ടാണ് അരാംകോയുടെ മുന്നേറ്റം. എണ്ണ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളെയും അരാംകോ വളരെ പിന്നിലാക്കിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വര്‍ഷം മൂന്നാം സാമ്പത്തിക പാദത്തില്‍ അരാംകോയുടെ വരുമാനം 1180 കോടി ഡോളര്‍ ആയിരുന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 3040 കോടി ഡോളറായി വര്‍ധിക്കുകയും ചെയ്തു. 158 ശതമാനത്തിന്റെ വരുമാന വര്‍ധനവാണ് ഉണ്ടാക്കിയത്. കൊറോണ നീങ്ങിയ ശേഷമുള്ള സാമ്പത്തിക സാഹചര്യത്തില്‍ ഇത്രയും വലിയ വരുമാനമുണ്ടാക്കാന്‍ സാധിച്ചത് എന്തുകൊണ്ടും നേട്ടമാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ഈ അടുത്ത കാലത്തായി എണ്ണ വിലയിലുണ്ടായ വര്‍ധനവാണ് അരാംകോയെ ഇത്തരത്തിൽ സഹായിച്ചത്. ബാരല്‍ എണ്ണയ്ക്ക് 80 ഡോളര്‍ കടന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് ഉപയോഗം കുറഞ്ഞതിനാല്‍ വില കുത്തനെ ഇടിഞ്ഞത് സൗദിയെ ആശങ്കയിലാക്കി. എന്നാല്‍ ഇപ്പോള്‍ സൗദി വളരെ അതികം സന്തോഷത്തിലാണ്. ഒരുവേളയില്‍ ബാരലിന് 20 ഡോളറിലേക്ക് വരെ എത്തിയ വിലയാണ് ഇപ്പോള്‍ 80 ഡോളര്‍ കടന്നിരിക്കുന്നു. ഇത് സൗദിയുടെ സന്തോഷത്തിന് കാരണമായി.

കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾക്ക് പിന്നാലെ പ്രധാന വിപണികള്‍ വീണ്ടും സജീവമായതാണ് തങ്ങള്‍ക്ക് നേട്ടമായതെന്ന് അരാംകോ പ്രസിഡന്റ് അമീന്‍ നാസര്‍ പറയുന്നു. വിപണികള്‍ സജീവമായപ്പോള്‍ എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറിയിരുന്നു. ഇതോടൊപ്പം തന്നെ വില വര്‍ധിക്കുകയും ചെയ്തു. എത്ര എണ്ണ വേണമെങ്കിലും ആഗോള വിപണിക്ക് കൈമാറാന്‍ ശേഷിയുള്ളതാണ് സൗദിക്ക് നേട്ടമായി മാറിയത്. മറ്റു പല രാജ്യങ്ങള്‍ക്കും എണ്ണ വേണ്ടുവോളമുണ്ടെങ്കിലും സൗദിയുടെ അത്രതന്നെ വിപണന ശേഷിയില്ല എന്നതും മറ്റൊരു ഘടകമായി നിൽക്കുന്നു.

 

ഇതിനുപിന്നാലെ സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഡിസംബറില്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത വര്‍ഷം 11 ദശലക്ഷം ബാരലില്‍ നിന്ന് 11.5 ദശലക്ഷം ബാരല്‍ എണ്ണയായും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതാണ്. ഇതോടെ വരുമാനം വീണ്ടും വര്‍ധിക്കുമെന്ന് സൗദി അരാംകോ കണക്കുകൂട്ടുന്നു. അങ്ങനെ സൗദി നേട്ടം കൊയ്യുമ്പോൾ പ്രവാസികൾക്കും അത് വലിയ സന്തോഷ വർത്തയാകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (1 hour ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (2 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (2 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (2 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (2 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (3 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (3 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (3 hours ago)

Malayali Vartha Recommends