Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സ്വന്തം വേദനകൾ മറന്ന് പ്രവാസികൾക്കായി ജീവിച്ച നാസർ ഇനി ഓർമ; തേങ്ങലടക്കാനാകാതെ പ്രവാസികൾ; നാസറിന്റെ വേർപാടിലൂടെ ഗൾഫിലും നാട്ടിലുമുള്ള ഒട്ടേറെ പേരുടെ ആശ്രയമാണ് ഇപ്പോൾ ഇല്ലാതായി

15 NOVEMBER 2021 04:58 PM IST
മലയാളി വാര്‍ത്ത

സ്വന്തം നാടുവിട്ട് മണലാരണ്യങ്ങളിൽ അതിജീവനത്തിനായി പോരാടുന്ന നമ്മുടെ പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി എത്തുന്നത് സാമൂഹ്യപ്രവർത്തകർ തന്നെയാകുന്നു. സ്വന്തം വേദനകൾ മറന്ന് പ്രവാസികൾക്കായി അവരുടെ ആവശ്യങ്ങൾക്കായി ജീവിക്കുന്ന ഒരുപറ്റം മനുഷ്യർ. അവരുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയുന്നതല്ല. അത്തരത്തിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകൻ എം.എം. നാസർ കാഞ്ഞങ്ങാടിന്റെ അകാല വിയോഗം തീർത്ത ആഘാതത്തിൽനിന്ന് ഇതുവരെ പ്രവാസികൾ വിട്ടുകറിയിട്ടില്ല.

തന്റെ വേദനകൾ എല്ലാം തന്നെ മറച്ചുവച്ച് സഹായം തേടിയെത്തുന്നവർക്കായി ജീവിതം സമർപ്പിച്ച നാസറിന്റെ വേർപാടിലൂടെ ഗൾഫിലും നാട്ടിലുമുള്ള ഒട്ടേറെ പേരുടെ ആശ്രയമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ജാതി, മത, ദേശ, ഭേദമന്യെ നൂറുകണക്കിന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നേതൃത്വം നൽകിയ നാസർ തൊഴിൽ, നിയമ, ചികിത്സ, സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങിയവർക്ക് സഹായമെത്തിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യൻ എംബസിയുടെ അംഗീകാരമുള്ള അബുദാബിയിലെ ഏക മലയാളി സാമൂഹിക പ്രവർത്തകൻ കൂടിയാണ് നാസർ കാഞ്ഞങ്ങാട്. അതുകൊണ്ടുതന്നെ എംബസിയുടെ ഔദ്യോഗിക പ്രതിനിധിയായി ഇന്ത്യക്കാർക്കിടയിൽ സുപരിചിതനായിരുന്നു ഇദ്ദേഹം. ഭീമമായ ചികിത്സാ തുക അടയ്ക്കാനാകാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒട്ടേറെ ഇന്ത്യക്കാരെ നാസർ ഇടപെട്ട് നാട്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ കൾചറൽ ആൻഡ് റിലീഫ് സെക്രട്ടറി, അബുദാബി കെഎംസിസി പബ്ലിക് റിലേഷൻ കൺവീനർ, ഫ്രണ്ട്സ് എഡിഎംഎസ് ട്രഷറർ, അബുദാബി കാസർകോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡന്റ്, അജാനൂർ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, അബുദാബി സുന്നി സെന്റർ പ്രവർത്തക സമിതി അംഗം, അജാനൂർ കടപ്പുറം യുപി സ്‌കൂൾ വികസന സമിതി ട്രഷറർ, കാഞ്ഞങ്ങാട് മുസ്ലീം യത്തീംഖാന യുഎഇ കമ്മിറ്റി പ്രസിഡന്റ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും കാഞ്ഞങ്ങാട് സിഎച്ച് സെന്ററിന്റെയും പ്രവർത്തക സമിതിയംഗം, അജാനൂർ കടപ്പുറം റഹ്മാനിയ മുസ്ലീം ജുമാ മസ്ജിദ് യുഎഇ കമ്മിറ്റി പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സംഘടനകളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.

മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, കെഎംസിസി തുടങ്ങി അബുദാബിയിലെ ഏതു സംഘടനകളുടെ ഔദ്യോഗിക ആവശ്യങ്ങളും സർക്കാർ, സ്വകാര്യ വകുപ്പുകളെ സമീപിച്ച് നിറവേറ്റുന്നതിൽ മുന്നിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. വർഷങ്ങളായി അൾസറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. രോഗം കൂടിയതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി 4 മാസം മുൻപ് നാട്ടിലേക്കു പോയപ്പോഴാണ് അർബുദ ബാധിതനാണെന്ന് അറിഞ്ഞത്.

എന്നാൽ അപ്പോഴേക്കും സ്ഥിതി ഗുരുതരമായി മാറുകയായിരുന്നു. അജാനൂരിലെ എം.എം മൊയ്തീൻ കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കോട്ടിക്കുളം സ്വദേശിനി ആയിഷത്ത് ഷാഹിന. മക്കൾ: ഫാത്തിമത്ത് നഷ, നാഷിഹ്, മുഹമ്മദ്, നസീഹ്, നസ്‌റ ഫാത്തിമ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends