Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

60 വ്യത്യസ്‌ത പ്രദർശനങ്ങളിലുടനീളം 45,000-ലധികം മൃഗങ്ങൾ വസിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം! ആഴക്കടലിലെ അപൂര്‍വ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിചയപ്പെടാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമിതാ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പിനെയും കാണാം! അബുദാബിയിലെ നാഷനല്‍ അക്വേറിയം സഞ്ചാരികൾക്കായി തുറന്നു

15 NOVEMBER 2021 06:18 PM IST
മലയാളി വാര്‍ത്ത

മിഡില്‍ ഈസ്റ്റിലേ തന്നെ ഏറ്റവും വലിയ അക്വേറിയം, അതാണ് അബുദാബിയിലെ നാഷനല്‍ അക്വേറിയം. കോവിഡ് നൽകിയ ദുരിതങ്ങൾക്കും ലോക്ക്ഡൗണിനും പിന്നാലെ സഞ്ചരികൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുറന്നിരക്കുകയാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സംഹാരികൾ എത്തുന്ന യുഎഇ വീണ്ടും ഏവർക്കും മയക്കാഴ്ചകൾ കാണിച്ചുതരുകയാണ്. ഇതിലൂടെ ആഴക്കടലിലെ അപൂര്‍വ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിചയപ്പെടാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. അൽഖാനയിലാണ് 7000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ അക്വേറിയം സ്ഥിതിചെയ്യുന്നത്.

അബുദാബിയിലെ നാഷണൽ അക്വേറിയം നിരവധി മാസങ്ങളായി നിർമ്മാണത്തിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ നിരവധി വെല്ലുവിളികൾക്കും കാലതാമസങ്ങൾക്കും സാക്ഷ്യം വഹിക്കുകയുണ്ടായി. അങ്ങനെ ഏറെ പ്രതീക്ഷയോടെയാണ് അധികൃതർ ഇതിനായി കാത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ സമുദ്ര ആവാസ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന അക്വേറിയം 10 വ്യത്യസ്ത സോണുകളാണ് അവതരിപ്പിക്കുന്നത്. പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കുമെന്നാണ് സൂചന.

ഇവിടെ നിങ്ങൾക്ക് 25 വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട 200 ലധികം സ്രാവുകളും തിരണ്ടികളും അടക്കം 10 സോണുകളിലായി 46,000 ഇനം ജീവികളെ കാണുവാൻ കഴിയും. സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നുണ്ട്. കൂടാതെ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പിനെയും കാണാൻ സാധിക്കുന്നതാണ്. അതായത് തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന സൂപ്പർ സ്നേക്ക് എന്നു പേരുള്ള നീളമേറിയ പെരുമ്പാമ്പാണിത്. 115 കിലോ ഭാരമുള്ള, 14 വയസ്സുള്ള ഈ പെൺപാമ്പിനായി അക്വേറിയത്തിനുള്ളില്‍ പ്രത്യേകം കാടൊരുക്കിയിരിക്കുകയാണ് അധികൃതർ. മാത്രമല്ല, 2000-ഓളം കടലാമകളും ഇവിടെയുണ്ട്.

കണ്ണാടിക്കൂട്ടിലായി കടലിനടിയിലെ അതേ ആവാസവ്യവസ്ഥ പുനഃസ്ഥാപിച്ചുകൊണ്ടാണ് അക്വേറിയം ഒരുക്കിയിരിക്കുന്നത്. വെള്ളത്തിലിറങ്ങി കടല്‍ജീവികള്‍ക്ക് ഭക്ഷണം നൽകാൻ സഞ്ചാരികൾക്ക് അവസരവും നൽകിയിട്ടുണ്ട്. കൂടാതെ, കണ്ണാടിപ്പാലത്തിലൂടെയുള്ള സാഹസിക നടത്തം, ഗ്ലാസ് ബോട്ട് ടൂർ, അക്വേറിയം ടൂർ തുടങ്ങിയവയും ഏറെ നൽകിയിട്ടുണ്ട്. എണ്‍പതു പേര്‍ അടങ്ങുന്ന കടൽജീവി വിദഗ്ധരുടെ സംഘമാണ് എല്ലാ ജീവികളെയും പരിപാലിച്ചുപോരുന്നത്.

അതോടൊപ്പം തന്നെ വർഷത്തിൽ അര ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇവിടെ പഠനയാത്രയൊരുക്കാനും സംഘാടകര്‍ക്ക് പദ്ധതിയിടുകയാണ്. ഇതിനായി, യുഎഇയുടെ തീരദേശ പൈതൃകം മുതൽ സംരക്ഷണം വരെയുള്ള നാല് പ്രധാന വിഷയങ്ങൾ ഉള്‍പ്പെടുത്തിക്കൊണ്ട് ‘പ്രഫസേഴ്സ് അക്വാഡമി’ എന്നൊരു പഠനപരിപാടി ഇവിടെ സജ്ജമാക്കുകയാണ് അധികൃതർ. കടലിനെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കാനും യുവതലമുറയിൽ പ്രകൃതിയോടുള്ള താൽപര്യം ജനിപ്പിക്കാനും ഉതകുന്ന വിധത്തിൽ രൂപകൽപന ചെയ്ത പദ്ധതിയാണിത്. കൂടാതെ വിവിധ പാക്കേജുകള്‍ അനുസരിച്ച് 105, 130, 150, 200 ദിർഹം വീതമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.

 

അക്വേറിയം സന്ദര്‍ശിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;

∙ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, ഒറ്റയ്ക്കാണെങ്കില്‍ നാഷനൽ അക്വേറിയത്തിൽ പ്രവേശനം അനുവദിക്കില്ല, അവരോടൊപ്പം 16 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു മുതിർന്നയാള്‍ ഉണ്ടാകേണ്ടതാണ്. യാത്രയില്‍ ഉടനീളം കുട്ടികൾ മുതിർന്നവരുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരിക്കണം എന്നും അധികൃതർ പറയുന്നു.

∙നാഷനൽ അക്വേറിയത്തിൽ പ്രവേശിക്കുന്ന എല്ലാ ആളുകളും നാഷനൽ അക്വേറിയത്തിൽനിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നോ അംഗീകൃത മൂന്നാം കക്ഷിയിൽനിന്നോ ലഭിച്ച സാധുവായ ടിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.

∙ലഭിക്കുന്ന എല്ലാ ടിക്കറ്റുകളും റീഫണ്ടബിൾ അല്ലാത്തതും കൈമാറ്റം ചെയ്യാനാകാത്തതുമാണ്.

∙പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ആരോഗ്യ സുരക്ഷാ ബോർഡുകളിലെ നിർദേശങ്ങൾ കൃത്യമായി തന്നെ പാലിക്കുക

∙സന്ദര്‍ശകര്‍ ഉചിതമായ വസ്ത്രം ധരിച്ചിരിക്കണം. അപമര്യാദയായി വസ്ത്രം ധരിക്കുന്നവരെ പ്രവേശിപ്പിക്കുന്നതല്ല.

∙വീൽചെയറുകളും മൊബിലിറ്റി സ്കൂട്ടറുകളും മാത്രമാണ് അക്വേറിയത്തിനുള്ളില്‍ അനുവദിക്കുക.

∙അനാവശ്യമായ ശബ്ദം (റേഡിയോ സെറ്റുകളുടെയും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും ഉപയോഗം പോലെ), മറ്റ് അതിഥികൾക്ക് ശല്യം ഉണ്ടാക്കുന്ന പെരുമാറ്റം എന്നിവ അക്വേറിയത്തിന്‍റെ ഒരു ഭാഗത്തും അനുവദിക്കുന്നതല്ല.

∙വളർത്തുമൃഗങ്ങളെ അക്വേറിയത്തിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

∙അക്വേറിയത്തിന്‍റെ പരിസരത്തും അകത്തും പുകവലി (ഇ-സിഗരറ്റ് ഉൾപ്പെടെ) കർശനമായി നിരോധിച്ചിട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends