Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സൗദിയെ കാക്കാൻ ബിന്‍ സല്‍മാൻ; ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളുമായി സൗദി ഭരണകൂടം! ലോകത്ത് ആദ്യമായി നോണ്‍ പ്രോഫിറ്റ് നഗരം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു, നഗരത്തിന്റെ ലക്ഷ്യം യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ്, തിയേറ്റര്‍, ആര്‍ട്ട് അക്കാദമി, ഗാലറി, പാചക അക്കാദമി, താമസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകും, രാജകുമാരന്റെ പേരിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ

16 NOVEMBER 2021 03:52 PM IST
മലയാളി വാര്‍ത്ത

ലോകത്തെ വമ്പൻ ശക്തികളുടെ മുമ്പിൽ സൗദിയുടെ സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്. ഓരോ ദിവസവും ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളാണ് സൗദി ഭരണകൂടം നടത്തുന്നത്. കഴിഞ്ഞ ദിവസം സൗദി അരാംകോയുമായി ബന്ധപ്പെട്ട് വന്ന റിപ്പോർട്ടുകൾ ഏറെ അമ്പരപ്പോടെയാണ് ഏവരും കേട്ടത്. ഇപ്പോഴിതാ പുറത്തു വരുന്ന വാർത്ത അതുക്കും മേലെയാണ്.

ഇതുവഴി സൗദിയുടെ മുഖം മാറുന്നു. ലോകത്ത് ആദ്യമായി നോണ്‍ പ്രോഫിറ്റ് നഗരം സ്ഥാപിക്കാന്‍ പോകുകയാണ് ഇപ്പോൾ സൗദി. ഒട്ടേറെ പ്രത്യേകതകളുള്ള ഈ നഗരത്തിന്റെ പരിധി 3.4 കിലോമീറ്ററിലാണ് ഉള്ളത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലാണ് നഗരം ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് മാസത്തിനകം സൗദിയില്‍ 65000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചത് വലിയ നേട്ടമായി മാറിയിട്ടുണ്ട്. മാത്രമല്ല, സൗദിയില്‍ ആദ്യമായി വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇതുവരെയുള്ള വഴിയില്‍ നിന്ന് മാറിയാണ് സൗദിയുടെ സഞ്ചാരം എന്നത്. എണ്ണയിതര മേഖലകളിലേക്കാണ് സഞ്ചാരം. അങ്ങനെ നിര്‍മിക്കാന്‍ പോകുന്ന പുതിയ നഗരം ലോക ജനതയെ സൗദിയിലേക്ക് ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ലോകത്തെ ആദ്യ നോണ്‍ പ്രോഫിറ്റ് നഗരമാണ് സൗദി നിര്‍മിക്കാന്‍ പോകുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലാണ് നഗരം ഒരുങ്ങുക. 3.4 കിലോമീറ്ററിലാണ് നഗരം സ്ഥാപിക്കുക. ലാഭ ഇതര വികസനമാണ് നഗരത്തിന്റെ പ്രധാന ലക്ഷ്യം എന്നത്. യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായമാണ് പ്രധാനമായും ഈ നഗരത്തിന് ലഭിക്കുക. 2011ല്‍ ബിന്‍ സല്‍മാന്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച സംഘടനയായ മിസ്‌ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നഗരം സ്ഥാപിക്കാൻപോകുന്നത്.

യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ് നഗരത്തിന്റെ ലക്ഷ്യം. പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതാകും നഗരം. കൂടാതെ ഭാവിയെ നയിക്കാന്‍ പര്യപ്തരായ നേതൃപാടവമുള്ളവരെ വളര്‍ത്തലും നഗര നിര്‍മാണത്തിന്റെ ലക്ഷ്യമാണ് എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

അങ്ങനെ വിപുലമായ കാഴ്ചകളാണ് ഈ നഗരത്തിൽ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. തിയേറ്റര്‍, ആര്‍ട്ട് അക്കാദമി, ഗാലറി, പാചക അക്കാദമി, താമസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകുന്നതാണ്. നിര്‍ദിഷ്ട നഗരത്തിന്റെ 44 ശതമാനം പച്ചപ്പ് നിറഞ്ഞ തുറസായ സ്ഥലങ്ങളാകും. നഗരത്തിലെത്തുന്നവര്‍ക്ക് വീണ്ടും വീണ്ടും വരാന്‍ കൊതിപ്പിക്കുന്ന പരിസ്ഥിതിയാകും ഉണ്ടാകുക. വാദി ഹനീഫയോട് ചേര്‍ന്ന ഇര്‍ഖയിലാണ് നഗരം ഒരുങ്ങുക. വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ നഗരത്തിലുണ്ടാകുന്നതാണ്. കോളജുകളും മിസ്‌ക് സ്‌കൂളുകളും ഒരുക്കും. ഒരു സമ്മേളന ഹാള്‍, ശാസ്ത്ര മ്യൂസിയം എന്നവയുമുണ്ടാകും. പുതുതലമുറയില്‍പ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും നഗരത്തിന്റെ പ്രവര്‍ത്തനം. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നോണ്‍ പ്രോഫിറ്റ് സിറ്റി എന്നായിരിക്കും നഗരത്തിന്റെ പേര് എന്നത്.

ഇതുവഴി സൗദിയിലെ യുവാക്കള്‍ക്ക് അതുല്യമായ അവസരം ഒരുക്കാനാണ് ബിന്‍ സല്‍മാന്റെ ശ്രമം. ലോകത്ത് ഇന്നുവരെ ലഭ്യമായിട്ടില്ലാത്ത അവസരങ്ങളാണ് സൗദിയിലെ യുവജനങ്ങള്‍ക്ക് മുമ്പില്‍ തുറക്കാന്‍ പോകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത മാസം പുതിയ നഗരത്തിന്റെ കൂടുതല്‍ വിശദീകണങ്ങള്‍ മിസ്‌ക് ഫൗണ്ടേഷന്‍ പുറത്തുവിന്നതായിരിക്കും. ലോകത്തിന് നവ്യാനുഭവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ ഇപ്പോൾ.

കൊറോണ വ്യാപനത്തിന് പിന്നാലെ സൗദിയില്‍ നിലവിൽ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് മറ്റൊരു വാര്‍ത്ത എന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 65000 തൊഴിലുകളാണ് അധികൃതർ ഇതിനോടകം തന്നെ സൃഷ്ടിച്ചത്. അക്കൗണ്ടിങ്, കമ്യൂണിക്കേഷന്‍സ്, ഐടി, എന്‍ഞ്ചിനിയറിങ്, റസ്റ്ററന്റ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. സ്വദേശിവല്‍ക്കരണത്തിന് ശേഷം എഞ്ചിനിയറിങ് മേഖലിയല്‍ 16000 തൊഴില്‍ തദ്ദേശീയര്‍ക്ക് ലഭിച്ചുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ വക്താവ് സഅദ് അല്‍ ഹമ്മദ് മാധ്യമങ്ങളോട് പറയുകയുണ്ടായി.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍, ശമ്പളം കിട്ടാത്ത സ്ഥിതി, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സാഹചര്യം, തൊഴിലില്ലായ്മ, ലോക്ക്ഡൗണ്‍ കാലത്ത് കമ്പനികള്‍ അടച്ചുപൂട്ടിയത് തുടങ്ങിയ നിരവധി കാരണങ്ങളാൽ 5 ലക്ഷത്തോളം പ്രവാസികൾ സൗദി അറേബ്യ വിട്ടുപോകുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചത് കാരണം നാട്ടിലേക്ക് മടങ്ങിയവരില്‍ പലര്‍ക്കും തിരികെ എത്താന്‍ ഇതുവരെ സാധിച്ചിരുന്നുമില്ല. വരൻ പോകുന്ന മാറ്റങ്ങൾ പ്രവാസികൾക്ക് ഗുണകരമാകുമ്പോൾ വിമാനസർവീസുകൾ പുനഃരാരംഭിക്കാൻ കാത്തിരിക്കുകയാണ് ഏവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends