16 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍സേന യുഎഇയിൽ കുതിച്ചു! ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇത് അമ്പരപ്പിന്റെ നിമിഷം, എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ് നടത്തി

6 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന യുഎഇയില്‍ വ്യോമാഭ്യാസം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ദുബൈ എയര്‍ഷോയ്ക്ക് പരിസമാപ്തിയാകുമ്പോൾ പ്രവാസികളെ തേടിയെത്തുന്നത് അമ്പരപ്പിക്കുന്ന വാർത്തയാണ്.
എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ് നടത്തുകയുണ്ടായി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.
കൂടാതെ ഇന്ത്യയുടെ തേജസ് വിമാനവും പ്രദര്‍ശന പറക്കലില്‍ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനങ്ങളില്‍ സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളികളാവുകയും ചെയ്തു. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാകുന്നു ഇത്. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈയില്‍ എയര്‍ഷോയില്‍ നടക്കുകയും ചെയ്തു. ലോകത്തെ മികച്ച പോര്‍വിമാനങ്ങളും ആഢംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും അടുത്ത് കാണാനും പ്രകടനങ്ങള്‍ ആസ്വദിക്കാനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 83,000 പേരാണ് എത്തിച്ചേർന്നത്.
അതോടൊപ്പം തന്നെ വ്യോമമേഖലയ്ക്കും പ്രതിരോധ രംഗത്തും ഉണര്‍വേകി 286.5 ബില്യന്‍ ദിര്‍ഹത്തിന്റെ കരാറുകളാണ് അഞ്ചു ദിവസം നടന്ന എയര്‍ഷോയില്‍ ഒപ്പുവെച്ചത്. കൊവിഡിന് മുമ്പ് 2019ല്‍ നടന്ന എയര്‍ഷോയിലേക്കാള്‍ 10,000 കോടിയിലധികം രൂപയുടെ കരാറുകളാണ് ഇത്തവണ രാജ്യങ്ങൾ തമ്മിൽ ഒപ്പിട്ടത്. കരാറുകള്‍ നേടിയതില്‍ ഏറ്റവും മുന്നില്‍ എയര്‍ബസാണ് ഉള്ളത്. 408 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് കരാര്‍ ലഭിക്കുകയുണ്ടായി. 72 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയുടെ ബജറ്റ് വിമാനം അക്‌സ എയര്‍ 900 കോടി ഡോളറിന്റെ കരാര്‍ നല്‍കിയിരിക്കുകയാണ്.
737 മാക്‌സി വിമാനങ്ങള്‍ വാങ്ങാനാണ് ബോയിങ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടത് തന്നെ . 148 രാജ്യങ്ങളില്‍ നിന്നായി 1200ലേറെ പ്രദര്‍ശകര്‍ എത്തിയ മേളയില്‍ 160ലേറെ പുത്തന്‍ വിമാനങ്ങളും പങ്കുചേർന്നിരുന്നു. 1989ലാണ് ദുബൈ എയര്‍ഷോയുടെ ആദ്യ എഡിഷന്‍ നടന്നത്. 2005ല്‍ നടന്ന അല്‍ ഐന്‍ ഗ്രാന്റ്പ്രീയിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ പ്രകടനം യുഎഇയില്‍ അരങ്ങേറിയത്. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയായിരുന്നു ഇത്.
https://www.facebook.com/Malayalivartha

























