Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

'എന്തിനാണ്​ ശാന്തമായ എന്‍റെ നാട്ടിലേക്ക്​ അസഹിഷ്​ണുവായ ഈ ഭീകരനെ കൊണ്ടുവരുന്നത്​? യുഎഇയിലേക്ക്​ അത്തരം വിദ്വേഷക്കാരെ ഞാൻ സ്വാഗതം ചെയ്യില്ല...' വിദ്വേഷ വാർത്തകളിലൂടെ നിരന്തരം വിവാദം സൃഷ്​ടിച്ച സീ ന്യൂസ്​ എഡിറ്റർ ഇൻ ചീഫ്​ സുധീർ ചൗധരിയെ അബുദാബിയിലെ ചടങ്ങിൽ ക്ഷണിച്ചതിനെതിരെ യു.എ.ഇ രാജകുമാരി ഹിന്ദ്​ ഫൈസൽ അൽ ഖാസിം

22 NOVEMBER 2021 07:10 PM IST
മലയാളി വാര്‍ത്ത

ഇരുന്നൂറ് രാജ്യക്കാർ താമസിക്കുന്ന രാജ്യം. ഇരുന്നൂറ് ഭാഷകൾ സംസാരിക്കുന്ന ജാതിമത ഭേദമെന്യേ മനുഷ്യരെ മനുഷ്യരായി തന്നെ കാണുവാൻ പഠിപ്പിക്കുന്ന യുഎഇ ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഒരു മാതൃകയാണ്. ആയതിനാൽ തന്നെ മതം ഏതായാലും ആരെയും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കരുത് എന്ന് കർശനമായി തന്നെ ഇവിടുത്തെ അധികൃതർ താക്കീത് നൽകുന്നു. അതാണ് യുഎഇയുടെ വിജയവും. അതിനാൽ തന്നെയാണ് ഏവരും ഇവിടെ വസിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ ഇന്ത്യയിലെ ഒരു മാധ്യമ പ്രവർത്തകനെ ചുറ്റിപ്പറ്റി വാർത്ത പുറത്തുവന്നു. അവസാനം രാജകുമാരി തന്നെ വിഷയത്തിൽ ഇടപെടുകയാണ് ചെയ്തത്.

വിദ്വേഷ വാർത്തകളിലൂടെ നിരന്തരം വിവാദം സൃഷ്​ടിച്ച സീ ന്യൂസ്​ എഡിറ്റർ ഇൻ ചീഫ്​ സുധീർ ചൗധരിയെ അബുദാബിയിലെ ചടങ്ങിൽ ക്ഷണിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എ.ഇ രാജകുമാരി ഹിന്ദ്​ ഫൈസൽ അൽ ഖാസിം രംഗത്ത് എത്തുകയുണ്ടായി. 'എന്തിനാണ്​ ശാന്തമായ എന്‍റെ നാട്ടിലേക്ക്​ അസഹിഷ്​ണുവായ ഈ ഭീകരനെ കൊണ്ടുവരുന്നത്​? യുഎഇയിലേക്ക്​ അത്തരം വിദ്വേഷക്കാരെ ഞാൻ സ്വാഗതം ചെയ്യില്ല' എന്നായിരുന്നു ഇവർ ട്വീറ്റ്​ ചെയ്​തത്​. അബുദാബി ചാർട്ടേഡ് അക്കൗണ്ടന്‍റ്​സ്​ കൂട്ടായ്​മ നവംബർ 25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷകനായി ചൗധരിയെ ക്ഷണിച്ചതിനെതിരെയായിരുന്നു ഹിന്ദിന്‍റെ പ്രതികരണം പുറത്ത് വന്നത്. ഇതിന്​ പിന്നാലെ ചടങ്ങിൽ നിന്ന്​ ചൗധരിയെ ഒഴിവാക്കിയതായും രാജകുമാരി അറിയിക്കുകയുണ്ടായി.

സി.എ.എ വിരുദ്ധ സമരങ്ങളെ ഭീകരവാദമായി ചിത്രീകരിച്ചും കൊറോണയുടെ തുടക്കത്തിൽ തബ്​ലീഗ്​ ജമാഅത്തിനെ പ്രതിക്കൂട്ടിൽ നിർത്തിയും സീന്യൂസ്​ നടത്തിയ വാർത്താപരിപാടികൾ ഏറെ വിവാദമാക്കിയിരുന്നു. ഭൂമി ജിഹാദ്, ലൗ ജിഹാദ് തുടങ്ങിയ വ്യാജവാർത്തകളും തന്‍റെ ചാനൽ ഷോയിലൂടെ ചൗധരി നിരന്തരം പ്രചരിപ്പിക്കുകയായിരുന്നു. "സുധീർ ചൗധരിയെ അബുദാബി ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുടെ പാനലിൽനിന്ന് ഒഴിവാക്കി" എന്ന കുറിപ്പോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്​സ്​ ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്തിന്‍റെ പകർപ്പും ഇവർ ട്വീറ്റിൽ പങ്കുവയ്ക്കുകയും ചെയ്തു.

"വ്യാജ വാർത്തകൾ, ഇസ്‌ലാമോഫോബിയ, വർഗീയ വിദ്വേഷം, വ്യജരേഖ നിർമാണം തുടങ്ങിയവ കാര്യങ്ങളിൽ അദ്ദേഹം (ചൗധരി) ആരോപണവിധേയനാണ്​. പ്രമുഖ പ്രഫഷനൽ സംഘടന, ഒട്ടും പ്രഫഷനലല്ലാത്ത ഒരു പത്രപ്രവർത്തകനെ ക്ഷണിച്ച്​ വേദി നൽകുകയും അതുവഴി നമ്മുടെ അന്തസ്സും ബഹുമാനവും കുറയ്ക്കുകയും ചെയ്യണോ?" എന്നായിരുന്നു അംഗങ്ങൾ പേരുവെച്ച്​ ഒപ്പിട്ട കത്തിലെ ചോദ്യം. ഇതേതുടർന്ന്​ സുധീർ ചൗധരിയെ ചടങ്ങിൽനിന്ന്​ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവത്രെ.

ഹിന്ദ്​ ഫൈസൽ അൽ ഖാസിമിന്‍റെ ട്വീറ്റിൽനിന്ന്​:

'ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള കടുത്ത ഇസ്‌ലാമോഫോബിക് ഷോകൾക്ക് പേരുകേട്ട വലതുപക്ഷ അവതാരകനാണ് സുധീർ ചൗധരി. അദ്ദേഹത്തിന്‍റെ പ്രൈം ടൈം ഷോകളിൽ പലതും രാജ്യത്തുടനീളമുള്ള മുസ്​ലിംകൾക്കെതിരെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണ്​. നിങ്ങൾ എന്തിനാണ് അസഹിഷ്ണുതയുള്ള ഒരു ഭീകരനെ യുഎഇയിലേക്ക് കൊണ്ടുവരുന്നത്?! ശാന്തമായ എന്‍റെ രാജ്യത്തേക്ക് നിങ്ങൾ ഇസ്‌ലാമോഫോബിയയും വെറുപ്പും കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്?'

 

 

''2019, 2020 വർഷങ്ങളിൽ, പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന് മുസ്​ലിംകൾക്കെതിരെ വിഷം ചീറ്റുന്ന ഷോകൾ സുധീർ ചൗധരി സീ ന്യൂസിൽ നടത്തി. ശാഹീൻ ബാഗിലും ന്യൂഡൽഹിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പൗരത്വ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് മുസ്​ലിം വിദ്യാർഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു.''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends