Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സൗദി അറേബ്യയിൽ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; ഏവരും കൂടുതൽ ജാഗ്രത പാലിക്കണം; വാക്സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും മൂക്കും വായും കൈകള്‍ കൊണ്ട് നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക

23 NOVEMBER 2021 04:34 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരും കൂടി ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.

വാക്സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും മൂക്കും വായും കൈകള്‍ കൊണ്ട് നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക, താമസിക്കുന്ന സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗബാധിതരുടെയും പകര്‍ച്ചപ്പനി കാരണം ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെയും എണ്ണം കുറക്കാനുമാണ് ക്യാംപയിനിലൂടെ ആരോഗ്യ മന്ത്രാലയം നിലവിൽ ലക്ഷ്യമിടുന്നത്.

അതേസമയം പകര്‍ച്ചപ്പനി വ്യത്യസ്ത രീതിയിലാണ് ആളുകളെ ബാധിക്കുക. അണുബാധയുണ്ടാവുന്ന മിക്ക കേസുകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മരണം വരെ സംഭവിക്കുവാനും സാധ്യത കല്പിക്കുന്നുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കേണ്ടതാണ്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതിനാല്‍ തന്നെ പകര്‍ച്ചപ്പനി വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി.

ഇതുകൂടാതെ സൗദിയിലെ കാലാവസ്ഥ മാറ്റവും പകര്‍ച്ചപനി വര്‍ധിക്കാന്‍ കാരണമായേക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബര്‍ മുതല്‍ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. ആയതിനാൽ തന്നെ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും ഇന്‍ഫ്‌ളുവെന്‍സ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി. വാക്‌സിന്‍ തികച്ചും സുരക്ഷിതമാണ്. ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ച് സൗജന്യമായി കുത്തിവെപ്പെടുക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends