Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഇനിമുതൽ ജനുവരി 31 വരെ കര്‍ശന നിയന്ത്രണങ്ങള്‍; കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനും യെല്ലോ അലേർട്ട്, കൂടുതൽ നിർദ്ദേശങ്ങളുമായി ബഹ്‌റൈൻ

20 DECEMBER 2021 01:34 PM IST
മലയാളി വാര്‍ത്ത

ഒമിക്രോൺ കണ്ടെത്തിയ പശ്ചാത്തലത്തിൽ ബഹ്‌റൈനില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ജനുവരി 31 വരെ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിക്കുകയുണ്ടായി.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് കടക്കുന്നത് എന്ന് അധികൃതർ വ്യകത്മാക്കി. രാജ്യത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലഭ്യമാകുന്ന പഠനങ്ങള്‍ പ്രകാരം നിയന്ത്രണങ്ങളില്‍ വേണ്ട മാറ്റം വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ മുമ്പ് യെല്ലോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല, രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍തന്നെ ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കുകയും ചെയ്യും. ബഹ്റൈനില്‍ കൊവിഡ് ജാഗ്രത പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാജ്യത്തെ നിവാസികളോട് കൊവിഡ് പ്രതിരോധ സമിതി ആവശ്യപ്പെടുകയുണ്ടായി.

കൂടാതെ വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും വിദ്യാഭ്യാസ, പരിശീല സ്ഥാപനങ്ങളില്‍ പോകാം. മാളുകള്‍ ഒഴികെയുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ പോകാനും വീടുകളില്‍ 30 പേരില്‍ കൂടാതെ സ്വകാര്യ ചടങ്ങുകള്‍ നടത്താനും സര്‍ക്കാര്‍ ഓഫിസുകളില്‍ പോകാനും അനുമതി ഉണ്ടാകുന്നതാണ്.

വാക്‌സിനെടുത്ത് ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും മാത്രമാണ് ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ഇന്‍ഡോര്‍ സേവനങ്ങള്‍, ജിമ്മുകള്‍, കായിക ഹാളുകള്‍, സ്വമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

 

 

50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സിനിമ തീയറ്ററുകള്‍, കളിസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവിടങ്ങളിലും ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇവര്‍ക്ക് ഒപ്പമുള്ള 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (35 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (48 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends