Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

വിമാനത്താവളത്തിൽ എത്തുന്നവർ കരുതിയിരിക്കണം; വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ, ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും, കൂടുതൽ നിയന്ത്രണങ്ങൾ

25 DECEMBER 2021 04:25 PM IST
മലയാളി വാര്‍ത്ത

ഒമിക്രോൺ ഭീതിക്കിടയിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. അവധി ദിനങ്ങളിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരുമെന്നാണ് കരുതുന്നത്.

ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അബുദാബി എയർപോർട്ട്സ് അധികൃതർ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 8,400 യാത്രക്കാരുടെ നാലിരട്ടിയും 56 വിമാനങ്ങളുടെ ഇരട്ടിയോളം വരും പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരത്തിൽ ഉത്സവ സീസണിലുടനീളം സുഗമമായ യാത്രകൾ ഉറപ്പാക്കാൻ കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് അബുദാബി എയർപോർട്ട് യാത്രക്കാരോട് അഭ്യർഥിക്കുകയുണ്ടായി. ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും നിയമങ്ങളും യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യണം. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തേണ്ടതാണ്. നേരത്തെ എത്തിയാൽ യാത്ര നിയമങ്ങൾ വ്യക്തമായി മനസിലാക്കാനും അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനും സാധിക്കുകയും ചെയ്യും. വിമാനത്താവളത്തിനുള്ളിൽ എത്തിയാൽ എല്ലായ്‌പ്പോഴും മാസ്‌ക് ധരിച്ചിരിക്കണം.

അതോടൊപ്പം തന്നെ യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളവും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളവും ആണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സിന്റെ ആസ്ഥാനം കൂടിയാണ് ഈ വിമാനത്താവളം. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നാണ് ഡിസംബർ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2021 ഡിസംബറിൽ യാത്രക്കാരുടെ എണ്ണത്തിൽ എയർലൈൻ 235 ശതമാനം വർധന രേഖപ്പെടുത്തി.

 

യാത്ര പുറപ്പെടുന്നതിന് മുമ്പ് പോകുന്ന രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം. പിസിആർ ടെസ്റ്റും, അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കാണം. ബന്ധപ്പെട്ട എയർലൈനുകളിലോ ട്രാവൽ ഏജൻസികളിലോ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (28 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (41 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

Malayali Vartha Recommends