Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സൗദിയിൽ ശക്തമായ ആക്രമണം; ജാഗ്രതയോടെ പ്രവാസികൾ! മിസൈല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതർ, ഇതിൽ ഒരു ഇന്ത്യക്കാരനുമുണ്ട്

25 DECEMBER 2021 05:23 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ഏവരെയും ഞെട്ടലിലാഴ്ത്തി ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. മിസൈല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇതില്‍ ഇന്ത്യക്കാരനും ഉള്‍പ്പെടുന്നതായാണ് സൂചന. കാറുകളും വീടുകളും തകര്‍ന്നു. ഏറെ വര്‍ഷങ്ങളായി തുടരുന്ന സൗദി-ഹൂത്തി യുദ്ധത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആക്രമണം നടന്നത്.

അതിര്‍ത്തില്‍ ഇരുഭാഗവും ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇനിയും ഇത്തരത്തിൽ മിസൈല്‍ ആക്രമണം സൈന്യം പ്രതീക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി യമനില്‍ സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനുള്ള തിരിച്ചടിയുടെ ഭാഗമായിട്ടാണ് സൗദിയിലേക്ക് വീണ്ടും ഹൂത്തികള്‍ ആക്രമണം നടത്തുന്നത്. 2014ല്‍ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ വിദേശ ഇടപെടലുകള്‍ നടക്കുന്നുണ്ടെങ്കിലും സമാധാനം ഇതുവരെ ഉണ്ടായിട്ടില്ല.

സൗദിയിലെ ജീസാന്‍ നഗരത്തെ ലക്ഷ്യമിട്ടായിരുന്നു ഹൂത്തുകളുടെ ആക്രമണം നടന്നത്. രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് സൗദി സ്റ്റേറ്റ് മിഡിയ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടതില്‍ ഒരാള്‍ സൗദിക്കാരനാണ്. മറ്റൊരാള്‍ യമന്‍ സ്വദേശിയുമാണ്. പരിക്കറ്റവരില്‍ ആറ് പേര്‍ സൗദിക്കാരാണ്. ഇതിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. ഇദ്ദേഹം ബംഗാളില്‍ നിന്നുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതോടൊപ്പം തന്നെ ആക്രമണത്തില്‍ നിരവധി കാറുകള്‍ കത്തി നശിച്ചു. വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ ആക്രമണമാണ് ഹൂത്തികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഹൂത്തികളെ സൗദി അറേബ്യ തീവ്രവാദ സംഘടനയായിട്ടാണ് ഇത് കരുതുന്നത്. ഇവരുടെ സൈനിക കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന കഴിഞ്ഞ ദിവസം ആക്രണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ജീസാനിലുണ്ടായത്.

ഇതുകൂടാതെ സൗദി സൈന്യം യമനില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യമനിലെ അല്‍ മഹ്‌വിത് ഗവര്‍ണറേറ്റിലായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ സൗദിയിലെ നജ്‌റാന്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയിരുന്നു.

അതേസമയം യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി സൈനികരുടെ ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സൗദി സൈന്യം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടാകാന്‍ കാരണമായി പറയുന്നത്. ഇപ്പോള്‍ ഇരുഭാഗത്തും ആക്രമണവും തിരിച്ചടിയും നടക്കുന്നുണ്ട്. അതിര്‍ത്തിയുള്ളവര്‍ ജാഗ്രത പാലിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ജസാനിലെ സംത ഗവര്‍ണറേറ്റിലേക്കാണ് മിസൈലുകള്‍ വന്നതെന്നും യമനില്‍ നിന്നാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫീസ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മദ് പറഞ്ഞു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചെന്നും അദ്ദേഹം അറിയിച്ചു. ഒരു കച്ചവട സ്ഥാപനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends