Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

'എൻ്റെ മകന് എന്ത് പറ്റിയതാണ്, ഇന്നലെയും കൂടി എന്നെ വിളിച്ചതാണല്ലോ എന്ന് നോവ് അറിഞ്ഞ പെറ്റമ്മ അലറി കരയുമ്പോൾ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക...' പ്രവാസലോകത്ത് കണ്ണീരിൽ എരിഞ്ഞടങ്ങുന്നവർ! നൊമ്പരമായി ആ കുറിപ്പ്

23 JANUARY 2022 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് നിന്നും ഏറെ ദുഃഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറെ ഒറ്റപ്പെടലുകളിൽ നീറിക്കഴിയുന്ന നമ്മുടെ പ്രവാസികൾ പലപ്പോഴും ആത്മഹത്യ ചെയ്യുകയാണ്. ഹൃദയാഘാതവും കുറവൊന്നുമല്ല. ഇതുവഴി നമ്മുടെ പ്രവാസികൾ എത്രത്തോളം മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുവാൻ സാധിക്കും. അത്തരത്തിൽ കഴിഞ്ഞ ദിവസം രണ്ട് ചെറുപ്പക്കാരുടെ മയ്യത്തുകൾ നാട്ടിലേക്ക് അയച്ച അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് ഏവരുടെയും ഹൃദയത്തെ പിടിച്ചുലയ്ക്കുകയാണ്.....


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ രണ്ട് ചെറുപ്പക്കാരുടെ മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒരാളുടെത് ഹ്യദയാഘാതവും, മറ്റൊന്ന് തൂങ്ങിമരണവും.ഒരാൾ ജീവൻ നില നിർത്തുവാൻ ശ്രമിക്കുമ്പോൾ,മറ്റ് ചിലർ ദെെവം നൽകിയ ജീവനെ സ്വയം നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു. ഇതാണ് ഇ ലോകത്ത് സംഭവിച്ചോണ്ടിരിക്കുന്നത്.രണ്ട് പേരെയും ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ നാട്ടിലുണ്ട്, അച്ഛൻ,അമ്മ സഹോദരങ്ങൾ, മറ്റ് ബന്ധു മിത്രാദികൾ, അവരൊക്കെ ഈ മരണവാർത്ത അറിയുമ്പോൾ വല്ലാത്ത ഒരു മാനസികവസ്ഥയിലേക്കാണ് അവർ കടന്ന് പോകുന്നത്. എൻ്റെ മകന് എന്ത് പറ്റിയതാണ്, ഇന്നലെയും കൂടി എന്നെ വിളിച്ചതാണല്ലോ എന്ന് നോവ് അറിഞ്ഞ പെറ്റമ്മ അലറി കരയുമ്പോൾ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക.

ബിരുദധാരിയായ ഈ ചെറുപ്പക്കാരൻ ( പേര് പറയുവാൻ ആഗ്രഹിക്കുന്നില്ല) വളരെ സത്യസന്ധനായ, ആത്മാര്‍ത്ഥതയുള്ള ജീവനക്കാരനാണ്.താന്‍ ജോലിയില്‍ പുലര്‍ത്തുന്ന മികവിന്‍റെ പേരില്‍ അയാള്‍ പലപ്പോഴും സഹപ്രവര്‍ത്തകരുടേയും മേലധികാരികളുടേയും അഭിനന്ദനത്തിന് പാത്രമായിട്ടുമുണ്ട്.

എന്നാല്‍ അടുത്ത കാലത്തായി ജോലിയില്‍ കാര്യക്ഷമമായി മുന്നേറാന്‍ അയാള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു, മിക്കവാറും സമയത്ത് അയാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടു, ഏകാഗ്രത കുറഞ്ഞു, ശരിയായി ഉറങ്ങാന്‍ കഴിയാതായി. അയാൾ ഒറ്റക്ക് കഴിയുവാൻ ഇഷ്ടപ്പെടുന്നു. വിഷാദരോഗം ആ ചെറുപ്പക്കാരനെ ദിനംപ്രതി കീഴ്പ്പെടുത്തുകയായിരുന്നു. അവസാനം ആരുമില്ലാത്ത സമയത്ത് തൻ്റെ Room ലെ ഫാനിൽ കെട്ടി തൂങ്ങി ജീവൻ അവസാനിപ്പിക്കുകയായിരുന്നു

ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ വളരെ വൈകാരികവേദന അനുഭവിക്കുന്നവരാണ്, പക്ഷേ സ്വന്തം ജീവനെ അവസാനിപ്പിക്കുന്നതിന് അല്ലാതെ ആ വേദന ഒഴിവാക്കാനുള്ള ഒരു വഴിയും ഇത്തരക്കാർ കാണുകയില്ല. അവരുടെ വേദന സഹിക്കേണ്ടി വരുമ്പോൾ വേദന തീർക്കുന്നതിന് വേണ്ടി അവർ ആത്മഹത്യ ചെയ്യുന്നു. ഒരു വ്യക്തി ബോധപൂര്‍വം സ്വയം ജീവൻ നശിപ്പിക്കലാണ് ആത്മഹത്യ. ഈ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അവനു തന്നെ.

 

 

തന്റെ ജീവന്റെ യഥാര്‍ഥ ഉടമയെ മറന്ന്, തനിക്ക് ലഭിച്ച സൗഭാഗ്യത്തെ ദുര്‍വിനിയോഗം ചെയ്യുകയാണ് ആത്മഹത്യ ചെയ്യുന്നവർ ചെയ്യുന്നത്. ഓർക്കുക,ആത്മഹത്യ ഒന്നിനും,പരിഹാരമല്ല,ദെെവം നൽകിയ ജീവൻ തിരിച്ചെടുക്കുവാൻ അവനിലാണ് അധികാരമുളളത്.
അഷ്റഫ് താമരശ്ശേരി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (22 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (26 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (37 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (56 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends