Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇത് സുവർണ്ണാവസരം! വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഖ​ത്ത​റിൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ളോ​ട്​ നി​ല​വി​ലെ ഗ്രേ​സ്​ പി​രീ​ഡ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അഭ്യർത്ഥിച്ച് ഖത്തർ, ഗ്രേ​സ്​ പി​രീ​ഡി​ന്‍റെ ആ​നു​കൂ​ല്യം നിലനിൽക്കുക മാർച്ച് 31 വരെ, പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് അറിഞ്ഞിരിക്കണം

29 JANUARY 2022 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികൾക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ഗൾഫ് രാഷ്ട്രം രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഖ​ത്ത​റിൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ളോ​ട്​ നി​ല​വി​ലെ ഗ്രേ​സ്​ പി​രീ​ഡ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അഭ്യർത്ഥിച്ചിരിക്കുകയാണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​ർ​ച്ച്​ 31 വ​രെ നി​ല​നി​ൽ​ക്കു​ന്ന ഗ്രേ​സ്​ പി​രീ​ഡി​ന്‍റെ ആ​നു​കൂ​ല്യം പ​ര​മാ​വ​ധി നേ​ര​ത്തെ തന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും, ഇ​തു​പ്ര​കാ​രം സ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക്​ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ക്കുകയുണ്ടായി.

ഒ​ക്​​ടോ​ബ​ർ 10ന്​ ​ആ​രം​ഭി​ച്ച ഗ്രേ​സ്​ പി​രീ​ഡ്​ കാ​ല​യ​ള​വ്​​ ഡി​സം​ബ​ർ 31ന്​ ​അ​വ​സാ​നി​ച്ച​തി​നു​പി​ന്നാ​ലെ, മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ കൂ​ടി നീ​ട്ടു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മാ​ർ​ച്ച്​ 31വ​രെ​യാ​ണ്​ രാ​ജ്യ​ത്തെ വി​സ, എ​ൻ​ട്രി-​എ​ക്സി​റ്റ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ രാ​ജ്യ​ത്ത്​ തു​ട​രു​ന്ന​വ​ർ​ക്ക്​ ത​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള സ​മ​യം നൽകിയിട്ടുള്ളത്. ഇതിനോടകം തന്നെ ആ​യി​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഇ​ള​വു​ക​ൾ, ശേ​ഷി​ച്ച​വ​രും കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും മു​മ്പേ ഉ​​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കുകയുണ്ടായി.

ആ​നു​കൂ​ല്യ​ങ്ങ​ൾ ഇങ്ങനെ;

ഖത്തറിൽ വി​സ, റെ​സി​ഡ​ന്‍റ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ തു​ട​രു​ന്ന​വ​ർ​ക്ക്​ സ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കിക്കൊണ്ട് തന്നെ തു​ട​രാ​നും തൊ​ഴി​ലു​ട​മ​യെ മാ​റാ​നും നി​യ​മ​വി​ധേ​യ​മാ​യി രാ​ജ്യം വി​ടാ​നും ഉ​ൾ​പ്പെ​ടെയുള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഗ്രേ​സ്​ പി​രീ​ഡി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കുന്നതായിരിക്കും. ഇ​തി​ന്​ പു​റ​മെ, ഇ​തു​സം​ബ​ന്ധി​ച്ച പി​ഴ​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്​​ത​മാ​ക്കുകയുണ്ടായി.

കൂടാതെ നി​യ​മ​ലം​ഘ​ക​രാ​യി തു​ട​രു​ന്ന​വ​ർ, ഗ്രേ​സ്​ പി​രീ​ഡ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി സ​ർ​ച്ച്​ ആ​ൻ​ഡ്​​ ഫോ​ളോ​അ​പ് ഓ​ഫി​സു​ക​ളെ സ​മീ​പി​ക്കു​മ്പോ​ൾ തന്നെ അ​റ​സ്​​റ്റോ മ​റ്റ്​ നി​യ​മ​ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​വില്ല. ഖ​ത്ത​റി​ലെ വി​വി​ധ സാ​മൂ​ഹി​ക നേ​താ​ക്ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും നി​യ​മ​ലം​ഘ​ക​രാ​യി തു​ട​രു​ന്ന പ്ര​വാ​സി​ക​ളെ ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്.

ഇത്തരം സൗ​ക​ര്യം ല​ഭി​ക്കാ​ൻ ചെ​യ്യേ​ണ്ട​ത്...​

അതായത് ഇത്തരത്തിൽ ഗ്രേ​സ്​ പി​രീ​ഡ്​ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​മ്മു സ​ലാ​ല്‍, ഉ​മ്മു സു​നൈം (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​രി​യ), മി​സൈ​മീ​ര്‍, അ​ല്‍ വ​ക്ര, അ​ല്‍ റ​യ്യാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ളെ സ​മീ​പി​ക്ക​ണം എന്നതാണ്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ ഉ​ച്ച ഒ​രു മ​ണി​മു​ത​ൽ ആ​റ്​ വ​രെ​യാ​ണ്​ ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​സ​മ​യം.നി​ല​വി​ലു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ റ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മു​ള്ള സെ​റ്റി​ൽ​മെ​ന്‍റ്​ അ​പേ​ക്ഷ​ക​ൾ 13 സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും സ​മ​ർ​പ്പി​ക്കാവുന്നതാണ്. അ​ൽ ഷ​മാ​ൽ, അ​ൽ ഖോ​ർ, അ​ൽ ദാ​യി​ൻ, ഉം​സ​ലാ​ൽ, ​പേ​ൾ, ഉ​നൈ​സ, സൂ​ഖ്​ വാ​ഖി​ഫ്, അ​ൽ റ​യ്യാ​ൻ, ഉം ​സി​നൈം, അ​ൽ ഷ​ഹാ​നി​യ, മി​സൈ​മീ​ർ, അ​വ​ക്​​റ, ദു​ഖാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ന്ത്രാ​ല​യം കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാക്കിയിട്ടുണ്ട്.

അ​വ​സ​രം ലഭിക്കുക ഇ​ർ​ക്കൊ​ക്കെ

റ​സി​ഡ​ൻ​റ് പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​വ​രും ആ​ർ.​പി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് 90 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും പു​തു​ക്കാ​ത്ത​വ​രും തൊ​ഴി​ൽ ദാ​താ​വി​ൻെ​റ പ​രാ​തി​യി​ല്ലെ​ങ്കി​ൽ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​യ​മ​വി​ധേ​യ​മാ​ക്കാവുന്നതാണ്. തൊ​ഴി​ലു​ട​മ​യു​ടെ പ​രാ​തി​യു​ള്ള​വ​ർ​ക്ക്​​, കേ​സ്​ ഫ​യ​ൽ ചെ​യ്​​ത്​ 30 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ എ​സ്.​എ​ഫ്.​ഡി​യി​ലെ​ത്തി നി​യ​മ ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാനും സാധിക്കും.

അതോടൊപ്പം തന്നെ ഇ​വ​ർ​ക്ക്​ മ​റ്റു വി​സ​ക​ളി​ൽ തി​രി​കെ ഖ​ത്ത​റി​ലെ​ത്തു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​യി​രി​ക്കുന്നതല്ല. കു​ടും​ബ വി​സ​യി​ലും സ​ന്ദ​ർ​ശ​ക വി​സ​യി​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താവുന്നതാണ്. തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വി​ദേ​ശി​ക​ൾ, പ​രാ​തി ഫ​യ​ൽ ചെ​യ്​​ത്​ 30 ദി​വ​സം പി​ന്നി​ട്ട​വ​രാ​ണെ​ങ്കി​ലും എ​സ്.​എ​ഫ്.​ഡി​യി​ലെ​ത്തി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാനും സാധിക്കുന്നതാണ്.

 

എ​ന്നാ​ൽ, ഈ ​വി​ഭാ​ഗം ഖ​ത്ത​റി​ലേ​ക്ക്​ തി​രി​കെ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്ക​ണം എന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്. ആ​ർ.​പി റ​ദ്ദാ​ക്കി,​ 90 ദി​വ​സം ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ നി​യ​മ​പ​ര​മാ​യ പി​ഴ​ത്തു​ക അ​ട​ച്ചു​തീ​ർ​പ്പാ​ക്കി​യ​ശേ​ഷം രാ​ജ്യ​ത്ത്​ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കം.ഇ​തി​നു പു​റ​മെ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രാ​ണ്​ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​ങ്കി​ൽ, നി​യ​മ​ന​ടി​പ​ടി​ക​ളോ മ​റ്റോ നേ​രി​ടേ​ണ്ടി​വ​രി​ല്ല. ഇ​വ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​ലും വി​ല​ക്കു​ണ്ടാ​വുന്നതല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (22 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (35 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (48 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends