Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പ്രവാസികൾക്ക് സന്തോഷം നൽകി പുതിയ നിയമം പുറത്തിറക്കി കുവൈറ്റ് സർക്കാർ; ഇനിമുതൽ ഉപയോഗിക്കാത്ത അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ആ ദിവസത്തെ ശമ്പളം നൽകും, മേഖലയ്ക്ക് കീഴില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമേ ഒരു മാസത്തെ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പുറമെ പേഔട്ടിന് അര്‍ഹതയുള്ളൂവെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍- ഹമദ്- അല്‍ സബാഹ്

16 MARCH 2022 06:51 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷം നൽകി പുതിയ നിയമം പുറത്തിറക്കി കുവൈറ്റ് സർക്കാർ. വർഷങ്ങൾ കൂടുമ്പോൾ മാത്രം നാട്ടിൽ പോകുന്ന പ്രവാസികൾക്ക് ഇനി ആശ്വസിക്കാം. അതായത് ഇനിമുതൽ ഉപയോഗിക്കാത്ത അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കുമെന്ന് കുവൈറ്റ് മന്ത്രിസഭായോഗം വ്യക്തമാക്കുകയുണ്ടായി. ഇതു സംബന്ധിച്ച കരട് നിയമത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മെര്‍സെം തിങ്കളാഴ്ച പറയുകയുണ്ടായി.

പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍- ഹമദ്- അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി വക്താവ് കെയുഎന്‍എയോട് വ്യക്തമാക്കി. ചില വ്യവസ്ഥകളോടെയാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത് തന്നെ. മേഖലയ്ക്ക് കീഴില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമേ ഒരു മാസത്തെ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പുറമെ പേഔട്ടിന് അര്‍ഹതയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. എല്ലാ അനധികൃത താമസക്കാര്‍ക്കും അവരുടെ സ്റ്റാറ്റസ് പുതുക്കാന്‍ ഒരു ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കുന്നതാണ്. പ്രാദേശിക മാധ്യമമായ അല്‍- ഖബാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുകൂടാതെ പുതിയ ഗ്രേസ് പിരീഡില്‍ കാര്യക്ഷമമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉള്‍പ്പെടുന്നതാണ്. അത് മുന്‍ സമയപരിധിയേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഉദ്ധേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുമെന്ന് അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ നിയമ ലംഘകരെയും പിഴയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. പുതിയ വിസ ഉപയോഗിച്ച് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവരെ വീണ്ടും മടങ്ങാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ഒരാളുടെ സ്റ്റാറ്റസ് ക്രമീകരിക്കാനും രാജ്യത്ത് തുടരാനും പിഴ അടച്ച് രേഖകള്‍ നിയമവിധേയമാക്കാനും അനുവദിക്കുകയും ചെയ്യും.

അങ്ങനെ പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ രാജ്യത്ത് നിയമലംഘകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍, ഏകദേശം 130,000 ആളുകള്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (33 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (53 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (59 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends