പ്രവാസികളോട് എന്തിനീ ചതി; യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് യാത്രാ നിരക്കില്‍ മൂന്നിരട്ടി വര്‍ധനയ്ക്ക് പിന്നാലെ യാത്ര വേണ്ടെന്ന് വച്ച് പ്രവാസികൾ! കൊവിഡ് നിയന്ത്രണങ്ങള്‍ മാറി വിമാന സര്‍വീസുകള്‍ പഴയപടിയായാല്‍ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് കനത്ത തിരിച്ചടി...

പെരുന്നാൾ അവധി വന്നതും ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് ആയതും പ്രവാസികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് യാത്രാ നിരക്കില്‍ മൂന്നിരട്ടി വര്‍ധനവാണ് ചൂണ്ടിക്കാണിക്കുന്നത്. ഈദ് അല്‍- ഫിത്തര്‍ പെരുന്നാളിനോട് അനുബന്ധിച്ചാണ് ഇത്തരത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം നിരവധി പേരാണ് നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതിന് പിന്നാലെ നിരവധി പേരാണ് യാത്ര വേണ്ടെന്ന് വച്ചുകൊണ്ട് രംഗത്ത് എത്തിയത്.
അതോടൊപ്പം തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ മാറി വിമാന സര്‍വീസുകള്‍ പഴയപടിയായാല്‍ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ദുബായ്- കൊച്ചി വണ്‍വേ യാത്ര ശരാശരി 450 ദിര്‍ഹം അതായത് 7729 രൂപയാണ് ടിക്കറ്റ് നിരക്കെങ്കില്‍ പെരുന്നാളിന് തൊട്ടുമുമ്പ് അതായത് ഏപ്രില്‍ 30 ന് 1550 ദിര്‍ഹമായി അതായത് 32227 രൂപയായി വര്‍ധിച്ചിരിക്കുന്നത്. ഒരാള്‍ നാട്ടില്‍ പോയി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തിരിച്ചുവരണമെങ്കില്‍ കുറഞ്ഞത് 2500 ദിര്‍ഹം അതായത് 52000 രൂപ നൽകേണ്ടിവരും.
അതേസമയം മേയ് 2 നാണ് പെരുന്നാള്‍ ഉണ്ടാകുന്നതായി പ്രതീക്ഷിക്കുന്നത് തന്നെ. പെരുന്നാള്‍ അവധിയില്‍ ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് പോയി വരാന്‍ നാലംഗ കുടുംബത്തിന് കുറഞ്ഞത് 9500 ദിര്‍ഹം അതായത് 2 ലക്ഷത്തോളം രൂപ നല്‍കേണ്ടി വരുന്നതാണ്. ഇത്രയധികം തുക കൊടുത്താല്‍ പോലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കുന്നതല്ല. മറ്റൊരു രാജ്യം വഴി കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കുന്നതാണ്. നേരിട്ട് വിമാനത്തില്‍ സിറ്റ് ലഭിക്കുകയാണെങ്കില്‍ തന്നെ അഞ്ചിരട്ടി തുക കൊടുക്കേണ്ടി വരും.
https://www.facebook.com/Malayalivartha

























