ആഡംബര വസ്തുവകകളുടെയും വില്ലകളുടെയും വിലയിൽ വൻ കുറവ്; പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത എത്തി, വിലയിൽ താഴ്ചയുണ്ടായെങ്കിലും നിക്ഷേപകരിലും മറ്റും ആത്മവിശ്വാസം വളർന്നതിനാൽ കൂടുതൽ അപ്പാർട്മെന്റുകളും വില്ലകളുമെല്ലാം വിറ്റതായി ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ രേഖകൾ....

യുഎഇയിൽ പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത. ആഡംബര വസ്തുവകകളുടെയും വില്ലകളുടെയും മറ്റും വിലയിൽ ദുബായിൽ ആറു ശതമാനത്തോളം താഴ്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അതേ സമയം, റിയൽ എസ്റ്റേറ്റ് വിൽപനയിൽ മൊത്തത്തിൽ നല്ല ഉയർച്ചയുണ്ടായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. വിലയിൽ താഴ്ചയുണ്ടായെങ്കിലും നിക്ഷേപകരിലും മറ്റും ആത്മവിശ്വാസം വളർന്നതിനാൽ തന്ന്നെ കൂടുതൽ അപ്പാർട്മെന്റുകളും വില്ലകളുമെല്ലാം വിറ്റതായാണു ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ യൂറോപ്പിൽ നിന്നുള്ളവരാണ് കൂടുതലായി നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നു എന്നതാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ആദ്യ പാദത്തിൽ തന്നെ പ്രമുഖ സ്ഥലങ്ങളിലെ സ്ഥലങ്ങൾക്കും വില്ലകൾക്കുമെല്ലാം വിലയിൽ ശരാശരി 45 ദശലക്ഷം ദിർഹത്തിന്റെ കുറവു വന്നതായാണു കണക്ക് വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ ഈ മേഖലകളിലെ വിൽപനയിൽ 1.3% വർധനവും രേഖപ്പെടുത്തുകയുണ്ടായി. 5258 അപ്പാർട്മെന്റുകളും 742 വില്ലകളും ദുബായിലെ പ്രമുഖ സ്ഥലങ്ങളിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനുള്ളിൽ വിറ്റുപോയിട്ടുമുണ്ട്. മുഹമ്മദ് ബിൻ റാഷിദ് സിറ്റി, പാം ജുമൈറ, ഡൗൺടൗൺ എന്നീ മേഖലകളിലാണ് കൂടുതലായും വിൽപന നടന്നിരിക്കുന്നത്.
അതായത് ഇവിടങ്ങളിൽ യഥാക്രമം 319 കോടി ദിർഹം,310 കോടി ദിർഹം 260 കോടി ദിർഹം എന്നിങ്ങനെയാണ് വിൽപന നടന്നത്. ജുമൈറ ഐലൻഡ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, അൽ ബറാറി എന്നിവിടങ്ങളിൽ വൻ വിൽപനയാണു ഇപ്പോൾ നടന്നുവരുന്നത്. ജുമൈറ ഐലൻഡിൽ 9 കോടി ദിർഹമായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപനയിലൂടെ ലഭിച്ചതെങ്കിൽ ഇത്തവണ അത് 20 കോടിയിലേറെ ദിർഹമായി കൂടിയിട്ടുമുണ്ട്. റസിഡൻഷ്യൽ മേഖലയിൽ ചതുരശ്ര അടി സ്ഥലത്തിന് ഒന്നേകാൽ ലക്ഷത്തിലധികം രൂപയാണു വില എന്നത്.
അതേസമയം ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് വില്ലകളുടെ വിൽപനയിലും 32.3% വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം വില്ലകളുടെ കാര്യത്തിൽ ഇതേ കാലയളവിൽ 410 കോടി ദിർഹമായിരുന്നു. എന്നാൽ ഈ വര്ഷം 610 കോടി ദിർഹത്തിന്റെ വിൽപനയാണ് ആദ്യപാദത്തിൽ തന്നെ നടന്നത്. ശരാശരി 22 കോടി രൂപയിൽ കൂടുതലായിരുന്നു അത്. എന്നാൽ ഇപ്പോൾ ഒരു വില്ലയുടെ വില ശരാശരി 20 കോടി രൂപയായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുകയുണ്ടയായി.
https://www.facebook.com/Malayalivartha

























