സൗദിയില്‍ അഞ്ചുവര്‍ഷത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കാന്‍ തീരുമാനം

സൗദിയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കുവാന്‍ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സൗദി വ്യവസായികള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള വിസ അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് സൗദി അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ റി എന്റ്രി വിസിറ്റ് വിസ അനുവദിക്കുക.
വിദേശകാര്യ മന്ത്രാലയ വിസ വിഭാഗം മേധാവി അലി അബ്ദുറഹിമാന്‍ അല്‍ യൂസുഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങളുടെ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സൗദിയില്‍ പരിചയപെടുത്തുവാനും സൗദി സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിനായി തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തുവാനും ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ സംവിധാനം ഏര്‍പെടുത്തുന്നത്.
വിദേശ കമ്പനികള്‍ സൗദി കമ്പനികളുമായി വ്യാപാര വ്യവസായ ധാരാണ പത്രം ഒപ്പ് വെച്ചതിന് ശേഷമായിരിക്കും അഞ്ച് വര്‍ഷ കാലാവധിയുള്ള സന്ദര്‍ശന വിസ അനുവദിക്കുക.ഹജ്ജ്,ഉംറ,തൊഴില്‍ വിസ ഒഴികെ സൗദി പൗരന്മാര്‍ക്ക് വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ അതാത് വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ലഭിക്കുന്നതാണ് പുതിയ വിസിറ്റ് വിസ സംവിധാനം. നേരത്തെ അമേരിക്കക്ക് മാത്രമായിരുന്നു സൗദി ഇത്തരം വിസകള്‍ അനുവദിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha