മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി; ലക്ഷ്യമിടുന്നത് വൻ പദ്ധതികൾ, ക്രിസ്റ്റിയാനോ റൊണാൾഡോയെ സൗദി ഫുട്‌ബോൾ ലീഗിലെ പ്രമുഖ ക്ലബ്ബായ അന്നസ്‌റിൽ എത്തിച്ച് ലോക ശ്രദ്ധയാകർഷിക്കുക എന്നതിന് പുറമെ വരുംകാല സൗദി ഫുട്‌ബോളിനെ മിനുക്കിപ്പണിയുക എന്ന ലക്ഷ്യം കൂടി മുന്നിൽ...

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസ്ർ. ഇത് വഴി സൗദി അറേബ്യ ലക്ഷ്യമിടുന്നത് വൻ പദ്ധതികൾ ആണ്. ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളിലൊന്നായ ക്രിസ്റ്റിയാനോ റൊണാൾഡോയെ സൗദി ഫുട്‌ബോൾ ലീഗിലെ പ്രമുഖ ക്ലബ്ബായ അന്നസ്‌റിൽ എത്തിച്ച് ലോക ശ്രദ്ധയാകർഷിക്കുക എന്നതിന് പുറമെ വരുംകാല സൗദി ഫുട്‌ബോളിനെ മിനുക്കിപ്പണിയുക എന്ന ലക്ഷ്യം കൂടി സൗദി മുന്നിൽ കാണുന്നു..
എന്ത് കൊണ്ട് ക്രിസ്റ്റിയാനോ റൊണാൾഡോ എന്നതാണ് അടുത്ത ചോദ്യം .. ഒരോ മിനുട്ടിലും 59 യൂറോ വരുമാനം കൊയ്തെടുക്കുന്ന, സിറിയയിലെ കുട്ടികൾക്കായി കോടികൾ നൽകിയ 31 കാമുകിമാറുണ്ടായിരുന്ന അമ്മ ആരെന്ന് അറിയാത്ത മകൻ; എന്നാൽ ഇപ്പോൾ തികച്ചും ഫാമിലി മാൻ ആണ് .. അച്ഛൻ കുടിച്ച് മരിച്ചതിനാൽ മദ്യത്തെ പേടിയാണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്. 2021 ഒക്ടോബറില്‍ തന്റെ പങ്കാളി ജോര്‍ജിന റോഡ്രിഗസില്‍ നിന്നും ഇരട്ടകുട്ടികളെ പ്രതീക്ഷിക്കുന്നതായി താരം അറിയിച്ചിരുന്നെങ്കിലും പ്രസവത്തില്‍ ഇരട്ടക്കുട്ടികളിൽ ഒരാളായ മകന്‍ മരണമടഞ്ഞതായി റൊണാൾഡോ പറഞ്ഞിരുന്നു .
റൊണാള്‍ഡോയ്ക്ക് ജോര്‍ജിനയില്‍ മൂന്നു വയസുള്ള ഒരു മകള്‍ ഉണ്ട്. അതിനുപുറമെ 11 വയസുള്ള ഒരു മകനും നാലുവയസുള്ള ഇരട്ട പെണ്‍കുട്ടികളും റൊണാള്‍ഡോയ്ക്കുണ്ട്. മൂത്തമകന്‍ 2010-ല്‍ അമേരികയിലാണ് ജനിച്ചത്. പക്ഷെ ജനിച്ച ഉടനെ സ്‌പെയിനിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ കുട്ടിയുടെ അമ്മ ആരെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017-ല്‍ സറോഗസിയിലൂടെയാണ് താരം ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നത്. അതിനുശേഷമായിരുന്നു ജോര്‍ജിന ആദ്യകുഞ്ഞിന് ജന്മം നല്‍കുന്നത്.
ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിൽ കരുത്തരായ അർജന്റീനയെ തോൽപ്പിച്ച സൗദിക്ക് പിന്നീട് മുന്നോട്ടു കുതിക്കാനായില്ലെങ്കിലും 2026 ലോകകപ്പിൽ വൻ തിരിച്ചുവരവും 2030 ലോകകപ്പിന്റെ ആതിഥേയത്വവുമാണ് സൗദി ലക്ഷ്യം വെക്കുന്നത്. അത് കൊണ്ട് തന്നെ തങ്ങള്‍ക്കൊപ്പം ചേരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 225 മില്യണ്‍ ഡോളറാണ് (1800 കോടിയിലധികം രൂപ) 37-കാരനായ പോര്‍ച്ചുഗല്‍ ക്യാപ്റ്റന് അല്‍ നസ്ര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്......
2030 ലോകകപ്പിൽ മറ്റു രാജ്യങ്ങൾക്കൊപ്പം സൗദിക്ക് ആതിഥ്യം വഹിക്കാനാകുമെന്നാണ് ഫുട്‌ബോൾ ഫെഡറേഷൻ കണക്കാക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ 2030 ന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിന് കൂടി ആതിഥേയത്വം വഹിക്കണമെന്ന് സൗദിക്ക് ആഗ്രഹമുണ്ട്. ഖത്തറിൽ സമാപിച്ച ലോകകപ്പ് ഫുട്‌ബോളിൽ സൗദി ഫുട്‌ബോൾ ഫെഡറേഷനും ആരാധകരും അത്യാവേശത്തോടെയാണ് പങ്കെടുത്തത്
ക്രിസ്റ്റ്യാനോ സൗദി ലീഗിൽ കളിക്കുന്നതോടെ ലോക ഫുട്‌ബോളിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിയും. മാഞ്ചസ്റ്റർ യുനൈറ്റഡിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോക്ക് മറ്റു ചില കാരണങ്ങളാലാണ് ക്ലബ്ബ് വിട്ടത്. ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ കളിച്ചിരുന്നെങ്കിലും ടീമിലെ പടലപ്പിണക്കങ്ങളും കോച്ചുമായുള്ള അഭിപ്രായ വ്യത്യാസവും കാരണം ടീമിന് മുന്നോട്ടുപോകാനായില്ല.
എന്നാൽ സൗദി ഫുട്‌ബോൾ ഫെഡറേഷൻ ക്രിസ്റ്റ്യാനോയുമായി ഇതിന് ശേഷമല്ല ബന്ധപ്പെടാൻ തുടങ്ങിയത്. 2019-ന്റെ തുടക്കം മുതൽ തന്നെ ക്രിസ്റ്റ്യാനോയുമായി സൗദി ബന്ധപ്പെട്ടുവരുന്നുണ്ട്. എന്നാൽ തന്റെ പഴയ ക്ലബ്ബായ റയൽ മഡ്രീഡ് എങ്കിലും തന്നെ തിരിച്ചുവിളിക്കുമെന്ന് ക്രിസ്റ്റ്യാനോ അവസാന നിമിഷം വരെ കരുതിയിരുന്നു. അത് കൊണ്ടാകണം റൊണാൾഡോ സൗദിയോട് പച്ചക്കൊടി കാണിച്ചില്ല.
ലോകകപ്പ് ഫുട്‌ബോളിന് ശേഷം റയലിന്റെ മൈതാനത്ത് ക്രിസ്റ്റിയാനോ പരിശീലനം തുടരുകയും ചെയ്തു. എന്നാൽ അനുകൂല തീരുമാനം വരാത്തതിനെ തുടർന്നാണ് ഏവരെയും ഞെട്ടിച്ച് ക്രിസ്റ്റ്യാനോ സൗദി ലീഗിൽ എത്തിയത്. ഈ മാസം 19ന് റിയാദിൽ റിയാദ് സീസണിന്റെ ഭാഗമായി നടക്കുന്ന ഫുട്‌ബോളിൽ പി.എസ്.ജിയുമായുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ മാസം തന്നെ ക്രിസ്റ്റിയാനോ അല്‍ നസ്ര്‍നു വേണ്ടി കളിക്കും. ജനുവരി 2 തിങ്കളാഴ്ച രാത്രി ക്രിസ്റ്റിയാനോ റിയാദിൽ എത്തും.
കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ എത്തുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടവര്‍ സ്വീകരിക്കും. നാളെ മര്‍സൂല്‍ പാര്‍ക്കില്‍ പൊതു സ്വീകരണമൊരുക്കുന്നതിനാല്‍ എയര്‍പോര്‍ട്ടിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ അവസരമുണ്ടാകില്ല എന്നും അധികൃതർ അറിയിച്ചു. സ്ഥിരം താമസ സൗകര്യം സജ്ജമാകുന്നത് വരെ നഗരത്തിലെ പ്രമുഖ ഹോട്ടലിലാണ് അദ്ദേഹം താമസിക്കുക. 21ന് മര്‍സൂല്‍ പാര്‍ക്കില്‍ അല്‍ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന കളിയില്‍ അന്നസര്‍ ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ ബുട്ടണിയും. മര്‍സുല്‍ പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha


























