അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; സൗദി അറേബ്യയിലെ മക്കയില്‍ മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മരിച്ചത്...

സൗദി അറേബ്യയില്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചതായി റിപ്പോർട്ട്. മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മക്കയില്‍ ചികിൽസയിൽ ഇരിക്കെ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മൃതദേഹം മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
അതേസമയം ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്‍കരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് - നജ്റാൻ റൂട്ടിലുള്ള സ്ഥലമായ ദഹ്റാൻ ജനൂബിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമെൻറ (51) മൃതദേഹമാണ് ദഹ്റാൻ ജുനൂബിൽ സംസ്‌കരിച്ചത്. 19 വർഷമായി വാഹന പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതോടൊപ്പമാ തന്നെ അസീർ പ്രവാസി സംഘം ദഹ്റാൻ സനാഇയ്യ യൂണിറ്റ് അംഗമായിരുന്നു. ബിനിയാണ് ഭാര്യ. ഇന്ദു, പ്രനീഷ് എന്നിവർ മക്കളാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ അസീർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഷാജഹാൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹാരിസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവാബ് ഖാൻ, നൂറുദ്ദീൻ, സറാത്ത ബൈദ ഏരിയ കമ്മിറ്റി അംഗങ്ങളായ മൈക്കിൾ രാജൻ, ഗിരീഷ്, യൂസഫ് എന്നിവർ നേതൃത്വം നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha


























