മനുഷ്യക്കടത്തിന് കത്രിപ്പൂട്ട്, വേരുകൾ കേരളത്തിലും ? മുനമ്പം മനുഷ്യക്കടത്തുമായി ബന്ധം; പിടിച്ചത് മനുഷ്യക്കടത്ത് മാഫിയ സംഘത്തലവനെ

ഒമ്പതുമാസം നീണ്ട അന്താരാഷ്ട്ര തലത്തിലെ ഓപറേഷനിലൂടെ മനുഷ്യക്കടത്ത് മാഫിയ സംഘത്തലവനെ പിടികൂടാൻ സഹായിച്ച് യു.എ.ഇ പൊലീസ്. ഇന്‍റർപോളിന്റെ ക്രിമിനൽ പട്ടികയിലെ പ്രധാന രണ്ടു പ്രതികളെയാണ് യു.എ.ഇ പൊലീസ് പിടികൂടാൻ സഹായിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. യു.എ.ഇ അടക്കം വിവിധ രാജ്യങ്ങൾ കൊടും കുറ്റവാളികളായി പ്രഖ്യാപിച്ച എറിത്രീയൻ പൗരന്മാരായ സഹോദരങ്ങളാണ് പിടിയിലായത്. ഇവരിൽ കിദാനെ സകരിയ എന്നയാൾ ജയിലിൽനിന്ന് രക്ഷപ്പെട്ടയാളാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് വിവിധ രാജ്യങ്ങൾ വഴി മനുഷ്യക്കടത്ത് നടത്തുന്ന ഇയാൾ നിരവധി പേരുടെ ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. ഇയാളുടെ സഹോദരൻ ഹെനോക് സകരിയ കള്ളപ്പണ ഇടപാടുകൾ നടത്തിയതിനെ പിന്തുടർന്ന് യു.എ.ഇ നടത്തിയ അന്വേഷണമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.
സുഡാനിൽ നടന്ന പ്രത്യേക ഓപറേഷനിലാണ് കിദാനെ പിടിയിലായത്.2014 മുതൽ നൂറുകണക്കിന് പേരെ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്ന് ശൈഖ് സൈഫ് ബിൻ സായിദ് ട്വീറ്റിൽ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന പ്രധാന വഴിയാണ് ഇതിലൂടെ അടഞ്ഞതെന്നും നിരവധി പേരെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്‍റെ തിരോധാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു . തമിഴ്നാട് തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യയും മക്കളുമടക്കം ഏഴു പേർ മുനമ്പത്ത് ബോട്ടിൽ പോയിരുന്നതായി ബന്ധുക്കളിൽനിന്നു വരാപ്പുഴ പോലീസിന് വിവരം ലഭിച്ചു.
കൊച്ചിയിൽ വസ്ത്രവ്യാപാര കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രനാണു 2018ൽ ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് ഭാഗത്തു ഏഴു സെന്‍റ് സ്ഥലം വാങ്ങിയത്. തുടർന്നു വീടു പണി ആരംഭിച്ചെങ്കിലും ഓഗസ്റ്റിൽ പ്രളയമുണ്ടായതോടെ നിലച്ചു.
നാട്ടിൽ പോയി ദിവസങ്ങൾക്കുള്ളിൽ മടങ്ങി വരാമെന്നു പറഞ്ഞു പോയ ചന്ദ്രനും കുടുംബത്തെക്കുറിച്ച് വിവരമില്ല. വീടിന്‍റെ നിർമാണവുമായി ബന്ധപ്പെട്ടു ചന്ദ്രന്‍റെ കൈയിൽ നിന്നു പണം ലഭിക്കാനുണ്ടെന്നു കാണിച്ചുള്ള ഒരു പരാതി മാത്രമാണു പോലീസിൽ ലഭിച്ചിരിക്കുന്നത്. പോലീസിന്‍റെ നേതൃത്വത്തിൽ ഒളനാട്ടിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
2,500 സ്ക്വയർ ഫീറ്റ് വരുന്ന വീടും കാറും ആരോരുമില്ലാതെ കാടുകയറി കിടക്കുകയാണ് . വസ്തു വാങ്ങിയ സമയത്തു നൽകിയ തിരിച്ചറിയൽ രേഖയിലെവിലാസത്തിൽ തമിഴ്നാട് തിരുവള്ളൂർ തിരുവേർക്കാട് എന്നാണ്. തമിഴ്‌നാട്ടിലെ വിലാസത്തിൽ അന്വേഷിച്ചു ചെന്ന് കാണാതായ ചന്ദ്രന്‍റെ ഭാര്യയുടെ അനിയത്തിയെ ചോദ്യം ചെയ്തപ്പോഴാണ് മുനമ്പം മനുഷ്യകടത്തുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha


























