ഗൾഫ് സ്വദേശിവൽക്കരണം ആയിരക്കണക്കിന് പ്രവാസികളെ ബാധിക്കും... സൗദി മാത്രമല്ല, കു വൈത്തും യു.എ.ഇയും ബഹ്‌റൈനും ഒമാനുമൊക്കെ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്!!! അനിവാര്യമായ ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടുകയും ബദൽ മാർഗങ്ങൾ തേടുകയും മാത്രമേ വഴിയുള്ളൂ. ഗൾഫ് മാറുമ്പോൾ നമ്മളും മാറേണ്ടിവരും

വലിയ മാറ്റങ്ങളിലേക്കുള്ള ചുവടുവയ്പ്പിലാണ് ഗൾഫ് മേഖല. ഏതൊരു രാജ്യത്തായാലും സ്വദേശിവത്കരണം ശക്തമാകുമ്പോൾ വിദേശികൾ പുറത്തു പോകേണ്ടിവരികയെന്നത് സ്വാഭാവികമാണ്. ഓരോ രാജ്യത്തും സ്വദേശിവത്കരണ പ്രക്രിയ അതിദ്രുതം നടക്കുകയാണുതാനും. ബിനാമി ബിസിനസ് അവസാനിപ്പിക്കുകയും ഫ്രീ വിസക്ക് പൂട്ടു വീഴുകയും ചെയ്യുന്നതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ മറുവഴികൾ തേടേണ്ടിവരും. സവിശേഷ മേഖലകളിൽ വൈദഗ്ധ്യം നേടിയവർക്ക് മാത്രമായി ഗൾഫ് തൊഴിൽ വിപണി ചുരുങ്ങാൻ അധിക കാലമെടുക്കില്ല. യുഎഇയിൽ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷൻ ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം നടപ്പാക്കാൻ തുടങ്ങിക്കഴിഞ്ഞു
എമിറേറ്റൈസേഷൻ നിരക്ക് ഉയർത്താനുള്ള യുഎഇ കാബിനറ്റ് പ്രമേയത്തിന് അനുസൃതമായി, 2022 ൽ നിശ്ചയിച്ചിട്ടുള്ള 2 ശതമാനം എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന് മന്ത്രാലയം സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് സാമ്പത്തിക പിഴകൾ പ്രയോഗിക്കാൻ തുടങ്ങി, 2026 അവസാനത്തോടെ എമിറേറ്റൈസേഷൻ നിരക്ക് 10 ശതമാനത്തിലെത്തും, മന്ത്രാലയം പറഞ്ഞു. 50-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് പിഴകൾ ഒഴിവാക്കുന്നതിന് 2 ശതമാനം സ്വദേശികളെ നിയമിക്കേണ്ടത് നിർബന്ധമാണ്. നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് നിയമനം ലഭിക്കാത്ത ഓരോ യുഎഇ പൗരനും എന്ന രീതിയിൽ പ്രതിമാസം 6,000 ദിർഹം പിഴ ചുമത്തും. നിലവില്‍ 50 തൊഴിലാളികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണു സ്വദേശി നിയമനം നടത്തത്തേണ്ടത്. ഇത്തരത്തില്‍ 2026 ഓടെ സ്വദേശിവല്‍ക്കരണം 10 ശതമാനമായി ഉയര്‍ത്തും. വര്‍ഷത്തില്‍ 12,000 സ്വദേശികള്‍ക്കു ജോലി ലഭ്യമാക്കുകയാണു ലക്ഷ്യം.
സ്വദേശിവല്‍ക്കരണം നടത്താത്ത കമ്പനികള്‍ക്കു ജനുവരി ഒന്നു മുതല്‍ പിഴ ചുമത്തുമെന്നു മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓരോ സ്വദേശി ജീവനക്കാരനും മാസം 6,000 ദിര്‍ഹം എന്ന നിരക്കില്‍ വര്‍ഷം 72,000 ദിര്‍ഹമാണു കമ്പനികള്‍ പിഴയായി നല്‍കേണ്ടി വരിക. കമ്പനിയിലെ ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴത്തുക വര്‍ധിക്കും. 2026 വരെ പ്രതിമാസ പിഴത്തുക മൂല്യം പ്രതിവര്‍ഷം 1000 ദിര്‍ഹം എന്ന നിരക്കില്‍ ക്രമാനുഗതമായി വര്‍ധിക്കും. പിഴ ഒറ്റ ഗഡുവായി അടക്കണം. ഒരു സ്വകാര്യ കമ്പനി വാടകയ്ക്കെ ടുത്ത യുഎഇ പൗരൻ രാജിവച്ചാൽ, എമിറേറ്റൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിന് കമ്പനിക്ക് മറ്റൊരു യുഎഇ പൗരനെ പകരം ലഭിക്കേണ്ടതുണ്ട്. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്ന കമ്പനികൾക്ക് മന്ത്രാലയം ഫീസിൽ 80 ശതമാനം വരെ കിഴിവുകളും മറ്റ് പ്രധാന ആനുകൂല്യങ്ങളും ലഭിക്കും.
അതേസമയം, ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യവും നൽകുന്നുണ്ട്. രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കുന്ന കമ്പനികളിൽ സ്വദേശി, ജി.സി.സി പൗരൻമാരെ നിയമിക്കുമ്പോൾ വർക്ക് പെർമിറ്റിന് പണം നൽകേണ്ടതില്ല. ഇരട്ടി സ്വദേശികളെ നിയമിക്കുന്നവർക്കും വർക്ക് പെർമിറ്റിന് ഇളവുണ്ടാകും. ആഭ്യന്തര കലാപങ്ങളും ശീതസമരങ്ങളും പൊതുവെ കുറവാണ് ഇവിടെ . രാഷ്ട്രീയമായ സ്ഥിരതയും സാമ്പത്തിക സുസ്ഥിരതയുമാണ് കോവിഡ് ഉയർത്തിയ വലിയ വെല്ലുവിളിയെപ്പോലും വികസിത രാജ്യങ്ങൾക്കൊപ്പം നിന്ന് നേരിടാൻ ഈ രാജ്യങ്ങളെ സഹായിച്ചത്. മിക്ക രാജ്യങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതത്തെ ഒരു പരിധി വരെ ചെറുത്തുനിൽക്കാനും ഈ രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ലക്ഷക്കണക്കിന് വിദേശികളുടെ ആശ്രയം കൂടിയായ ഗൾഫ് രാജ്യങ്ങൾ സാമൂഹിക രംഗത്തും വലിയ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും സൂചകങ്ങൾ ഈ രാജ്യങ്ങളെ സംബന്ധിച്ച് മുന്നോട്ടു കയറുകയാണ്. സ്ത്രീശാക്തീകരണം അടക്കമുള്ള കാര്യങ്ങളിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര രംഗത്ത് സന്തുലിതത്വം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തിയാർജിക്കുന്നത്. സ്വദേശി-വിദേശി അനുപാതം ക്രമീകരിക്കാനുള്ള നീക്കങ്ങളിൽ കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സൗദിയും ഈ വഴിയിൽ തന്നെയാണ്.
സാമൂഹിക സമാധാനത്തിന് തൊഴിലില്ലായ്മ ഇല്ലാതാക്കേണ്ടത് ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ആണ് ഏതൊരു രാജ്യത്തായാലും സ്വദേശിവത്കരണം ശക്തമാകുമ്പോൾ വിദേശികൾ പുറത്തു പോകേണ്ടിവരികയെന്നത് സ്വാഭാവികമാണ്. ഓരോ രാജ്യത്തും സ്വദേശിവത്കരണ പ്രക്രിയ അതിദ്രുതം നടക്കുകയാണുതാനും. ഗൾഫിൽ സ്വദേശികൾക്ക് തൊഴിലില്ലാത്ത അവസ്ഥ സാമൂഹികാന്തരീക്ഷത്തിന് പലതരം വെല്ലുവിളികളുയർത്തുണ്ട്. അതിനാൽ തന്നെ തൊഴിലില്ലായ്മ നിരക്ക് താഴ്ത്തിക്കൊണ്ടുവരാൻ എല്ലാ രാജ്യങ്ങളും പരിശ്രമിക്കും.
ഉദാരമായ രീതിയിൽ വിദേശികളെ സ്വീകരിച്ച രാജ്യങ്ങളാണ് ഗൾഫിലേത്. അമേരിക്കയിലോ, യൂറോപ്യൻ രാജ്യങ്ങളിലോ കുടിയേറാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളൊന്നും ഗൾഫ് രാജ്യങ്ങളിൽ വരാൻ ഉണ്ടായിരുന്നില്ല. വരുന്നയാളുടെ സാമ്പത്തിക സ്ഥിതിയും വൈദഗ്ധ്യവും നോക്കിയായിരുന്നില്ല ഗൾഫ് രാജ്യങ്ങൾ പ്രവാസികളെ സ്വീകരിച്ചത്. വരുന്നയാളിൽനിന്ന് രാജ്യത്തിന് എന്തെങ്കിലും നേട്ടം എന്നതിനേക്കാളുപരി, അവർക്ക് എന്തു സഹായം നൽകാം എന്ന സാഹോദര്യ പൂർണമായ നിലപാടായിരുന്നു ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചത്. അടിസ്ഥാന സൗകര്യ മേഖലയിലും മറ്റും വളരെ പിന്നോക്കമായിരുന്ന ഈ രാജ്യങ്ങൾക്ക് വിദേശത്തുനിന്നുള്ള മനുഷ്യ വിഭവശേഷി അനിവാര്യമായിരുന്നുതാനും. ഇന്ന് സ്ഥിതി ഏറെ മാറിയിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് കുടുംബങ്ങളെ അന്നമൂട്ടുന്നത് ഈ രാജ്യങ്ങൾ തന്നെയാണ്. എന്നാൽ ആഭ്യന്തര തൊഴിൽ വിപണിയിൽ സന്തുലിതത്വം കൊണ്ടുവരാതെ ഈ രാജ്യങ്ങൾക്ക് ഇനി പിടിച്ചുനിൽക്കാനാവില്ല.
ഇത് കൊണ്ടുതന്നെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദി അറേബ്യയിൽ സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുന്നത് . ഇതിന്റെ ഫലമായി ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ടെന്ന് സൗദി അധികൃതർ തന്നെ പുറത്തുവിടുന്ന കണക്കുകളിൽ പറയുന്നു. ഇതിൽ നല്ലൊരു പങ്ക് ഇന്ത്യക്കാറം അതിൽ തന്നെ മലയാളികളുമാണ് സ്വദേശിയെ സാങ്കൽപിക ഉടമസ്ഥനാക്കി വെച്ച്, സ്വന്തം പണം നിക്ഷേപിച്ച് ബിസിനസ് ചെയ്യുന്ന മലയാളികളുൾപ്പെട്ട പ്രവാസികൾക്ക് ഇനി പിടിച്ചുനിൽക്കാനാവില്ല . ഇത്തരം ബിസിനസ് ചെയ്യുന്ന സൗദികളും വിദേശികളും ഒരുപോലെ കുറ്റക്കാരാണ്.
ഫ്രീ വിസയിൽ വന്ന് പുറത്തു പോയി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന രീതിയും ഇനി ശക്തമായി തടയപ്പെടും. ഇപ്രകാരം വിദേശികളെ പുറത്തു പോയി ജോലി ചെയ്യാൻ അനുവദിക്കുന്ന സ്വദേശികൾക്കും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഫ്രീ വിസ എന്നൊരു സമ്പ്രദായം പണ്ടു മുതലേ സൗദിയിൽ ഇല്ല. മറിച്ച് നമ്മൾ തന്നെയുണ്ടാക്കിയ ഒരു വിസ സങ്കൽപമാണത്. റിക്രൂട്ടിംഗ് ഏജൻസികൾ പ്രവാസികളെ കൊണ്ടുവരുന്നതും ഇങ്ങനെയാണ്. സ്‌പോൺസർ വിസ നൽകിക്കൊണ്ടുവരുന്നയാൾക്ക് പുറത്തു പോയി സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കാൻ ഇനി കഴിയില്ല . സ്‌പോൺസർ എന്ന വാക്കു തന്നെ സൗദി തൊഴിൽ നിയമത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പകരം തൊഴിലുടമ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അതായത് ആരാണോ വിസ നൽകിക്കൊണ്ടുവരുന്നത് അവരുടെ കീഴിൽ മാത്രം ജോലി ചെയ്യാം. ആയിരക്കണക്കിന് പ്രവാസികളെ ഈ നീക്കം ബാധിക്കുമെന്നുറപ്പാണ്.സൗദി മാത്രമല്ല, കു വൈത്തും യു.എ.ഇയും ബഹ്‌റൈനും ഒമാനുമൊക്കെ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. അനിവാര്യമായ ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടുകയും ബദൽ മാർഗങ്ങൾ തേടുകയും മാത്രമേ വഴിയുള്ളൂ. ഗൾഫ് മാറുമ്പോൾ നമ്മളും മാറേണ്ടിവരും.
https://www.facebook.com/Malayalivartha


























