17 മുറികളുള്ള ഹോട്ടൽ സ്വീറ്റിന് പ്രതിമാസ വാടക 300,000 ഡോളർ; പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ താമസം സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിൽ, സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളി ആരാധകർ

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിൽ എത്തിയതിന് പിന്നാലെ വമ്പൻ വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ നിലവിൽ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. അതായത് കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ !
ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളി ജോർജിന റോഡ്രീഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയിൽ എത്തിയിട്ടുള്ളത്.
കൂടാതെ ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് സ്വീറ്റ് റൂം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ റിയാദിന്റെ ദൃശ്യഭംഗി മുഴുവൻ കാണുവാൻ സാധിക്കും. കൂറ്റൻ ലിവിംഗ് റൂം, പ്രൈവറ്റ് ഓഫിസ്, ഭക്ഷണമുറി, മീഡിയ റൂം, കിടപ്പുമുറികൾ എന്നിങ്ങനെ നീളുന്നു സുഖസൗഖര്യങ്ങൾ. ചൈന, ജപ്പാൻ, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച ഭക്ഷണം ഹോട്ടലിൽ റൊണാൾഡോയ്ക്കും കുടുംബത്തിനുമായി വിളംബുമെന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha