പ്രവാസികളെ കണ്ണീരിലാഴ്ത്തി മലയാളി; സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയുണ്ടായി. ദക്ഷിണ സൗദിയിലെ ഖമീസിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (52) യാണ് വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്.
അതോടൊപ്പം തന്നെ ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒൻപത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഹെർഫിയുടെ ഖമീസ് മുഷൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.
എന്നാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി നടപടികൾ പൂർത്തിയാക്കി. ഭാര്യ മുബീന. മക്കൾ - ഫഹ്മിദ നദ ,മുഹമ്മദ് ഫംനാദ്. ഉമ്മ കദീജ സഹോദരങ്ങൾ - അബ്ദുൽ റസാഖ്,സമീറ, സാബിറ.
https://www.facebook.com/Malayalivartha