മലയാളി ഉംറ തീർഥാടക സൗദിയിൽ മരിച്ചു.... ജിദ്ദയിലെ ആശുപത്രിയിൽ വെച്ചാണ് ഇവർ മരിച്ചത്.... ഇവിടെ ചികിത്സയിൽ കഴിയുന്നതിന്റെ ഇടയിൽ ആണ് ഇവർ മരിച്ചത്.... പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദാ ബീവിയാണ് മരിച്ചത്...

മലയാളി ഉംറ തീർഥാടക സൗദിയിൽ മരിച്ചു. ജിദ്ദയിലെ ആശുപത്രിയിൽ വെച്ചാണ് ഇവർ മരിച്ചത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിന്റെ ഇടയിൽ ആണ് ഇവർ മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദാ ബീവിയാണ് മരിച്ചത്.
വൃക്ക-ശ്വാസകോശ രോഗത്തിന് ഇവർ ആശുപത്രിയിൽ ഇവർ ചികിത്സയിൽ ആയിരുന്നു. മരണ ശേഷം ഇവരെ പരിശോധിച്ചപ്പോൾ കൊവിഡ് പേസിറ്റീവ് ഉണ്ടെന്ന് കണ്ടെത്തി. ജനുവരി 26ന് കാട്ടൂർപേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തിൽ ഉംറക്ക് പോയ സംഘത്തിൽ ആണ് ഇവർ ഉണ്ടായിരുന്നത്. ഇവരുടെ കൂടെ ഭർത്താവും ഉണ്ടായിരുന്നു. തിരിച്ചുവരാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ ഇവരെ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് മരിക്കുന്നത്. ഖബറടക്കം ജിദ്ദയിൽ നടക്കും. മക്കൾ - അൻവർ, അനീഷ്. മരുമക്കൾ - അൽഫിയ, ഷാജിറ.സ്‌തേസമയം വിശുദ്ധ റമദാന്‍ മാസത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ പള്ളികള്‍ക്കും ആരാധനകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങളും ഒരുക്കങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ എല്ലാ ശാഖകള്‍ക്കും ഇസ്ലാമിക കാര്യ, ദഅ് വ, ഗൈഡന്‍സ് മന്ത്രി ഡോ. അബ്ദുലത്തീഫ് അല്‍ ശെയ്ഖ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പതിവു പോലെ താല്‍ക്കാലിക ഇഫ്ത്താര്‍ ടെന്റുകള്‍ പാടില്ലെന്നാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പകരം നോമ്പുകാര്‍ക്കുള്ള ഇഫ്താര്‍ വിരുന്നുകള്‍ പള്ളികളുടെ മുറ്റത്ത് നിയുക്ത സ്ഥലങ്ങളില്‍ നടത്തണം. അവയുടെ നടത്തിപ്പ് ഇമാമിന്റെയും മുഅസ്സിന്റെയും ചുമതലയിലായിരിക്കുകയും വേണം. ഗ്രൂപ്പ് ഇഫ്താര്‍ നടത്തിപ്പിന്റെ ചുമതലയുള്ള വ്യക്തി ഇഫ്താര്‍ കഴിഞ്ഞയുടനെ പരിസരം വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി താല്‍ക്കാലിക മുറികളോ ടെന്റുകളോ സ്ഥാപിക്കരുത്.റമദാനില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരും നമസ്‌ക്കാരത്തിലേക്ക് ബാങ്ക് വിളിക്കുന്ന മുഅസ്സിന്‍മാരും കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരാധകരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. ഇമാമുമാരും മുഅസ്സിന്‍മാരും ജോലിയില്‍ കൃത്യമായി ഹാജരാകരണം. ജോലിക്ക് ക്രമമായിരിക്കുക എന്നത് വളരം പ്രധാനമാണ്. അടിയന്തര സാഹചര്യങ്ങളില്ലെങ്കില്‍ റമദാന്‍ മാസത്തില്‍ മുഴുവന്‍ അവര്‍ പള്ളിയില്‍ തന്നെ മുഴുവന്‍ സമയവും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടുന്നു. അവധി ദിവസങ്ങളില്‍ ജോലി നിര്‍വഹിക്കാന്‍ പകരം ഒരു വ്യക്തിയെ നിയോഗിക്കുകയാണെങ്കില്‍, ഇത് മേഖലയിലെ മന്ത്രാലയത്തിന്റെ ശാഖയുടെ അംഗീകാരത്തോടെ ചെയ്യണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha