സൗദിയില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാകുന്നവര്‍ക്ക് 15 വര്‍ഷം തടവും 10ലക്ഷം റിയാലും പിഴ

സൗദിയില്‍ മനുഷ്യക്കടത്തു കേസില്‍ പ്രതിയാകുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ലഭിക്കുമെന്നു തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ മനുഷ്യക്കടത്ത് കുറ്റകൃത്യവിരുദ്ധ വിഭാഗം മേധാവി മാജിദ് അല്‍ ശഹ്‌രി അറിയിച്ചു.
മോശകരമായ പെരുമാറ്റങ്ങളില്‍നിന്നും അവകാശനിഷേധങ്ങളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും തൊഴിലാളികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെയാണ് തൊഴില്‍ മന്ത്രാലയം മനുഷ്യക്കടത്ത് കുറ്റകൃത്യവിരുദ്ധ വിഭാഗം ആരംഭിച്ചത്. ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വീട്ടുജോലിക്കാരികളെ കടത്തുന്നതും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതും അവരെ കബളിപ്പിക്കുന്നതും മനുഷ്യക്കടത്തിന്റെ പരിധിയില്‍ വരുമെന്നും മാജിദ് അല്‍ ശഹ്‌രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha