ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടികളുടെ മൊഴി

സിഡി വിവാദത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ വാണിഭക്കേസിന്റെ ദിശ തന്നെ പാളുകയാണ്. എങ്കിലും കണ്ണികളിലെ ശക്തരായ അച്ചായന്‍ ജോഷിയുടെയും മകന്‍ ജോയ്‌സിന്റെയും അറസ്‌റ്റോടെ കേസിന് മറ്റൊരുമാനം വന്നിരിക്കുകയാണ്. മലയാളി പെണ്‍കുട്ടികളെയും മറ്റ് അന്യസംസ്ഥാന പെണ്‍കുട്ടികളെയും ഗള്‍ഫില്‍ ജോലിക്കെന്നു പറഞ്ഞ് പരിചയപ്പെടുന്ന സംഘം അവരെ കയറ്റി അയക്കുന്നത് ഗള്‍ഫിലെ പ്രമുഖ അറബി വേശ്യാലയങ്ങളിലേക്കെന്ന് വെളിപ്പെടുത്തല്‍. നെടുമ്പാശേരിയില്‍ അറസ്റ്റിലായ പെണ്‍കുട്ടികളെ ഗള്‍ഫില്‍ ജോലി ശരിയാക്കാം എന്നു പറഞ്ഞാണ് കൂടെ കുട്ടിയതെന്നാണ് മൊഴി.
പ്രണയം കാണിച്ച് ചതിച്ചും, ഗള്‍ഫിലെ ജോലി മോഹത്തില്‍ കുരുക്കിയും നിരവധി പെണ്‍കുട്ടികളെ കയറ്റിഅയച്ചിട്ടുണ്ടെന്ന് ജോയ്‌സ് സമ്മതിച്ചു. നെടുമ്പാശേരിയില്‍ അറസ്റ്റിലായ ബാംഗ്ലൂര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു ജോലിക്കെന്നു പറഞ്ഞാണ് സംഘം പെണ്‍കുട്ടികളെ കൊണ്ടുപോയതെന്നാണ്. പലപ്പോഴും പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ വലവീശാന്‍ ഇവര്‍ക്ക് അണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന സംഘവുമുണ്ട്.
രേഖകളില്ലാതെ ഗള്‍ഫില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഊരാക്കുടുക്കിലാണ് എത്തുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് ഗേള്‍സെന്നു പറഞ്ഞാണെങ്കിലും അവര്‍ എത്തുന്നത് വന്‍കിട അറബി, മലയാളി ഏജന്റുമ്മാരുടെ അടുത്താണ്. അവിടെ നിന്നും പ്രമുഖ അറബി വേശ്യാലയങ്ങളിലേക്ക്. മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളുമുണ്ടവിടെ. ദക്ഷിണേന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് നല്ല മാര്‍ക്കറ്റെന്നാണ് പോലീസിന് കിട്ടിയ വിവരം. പെണ്‍കുട്ടികളെ അന്വേഷിച്ചെത്തുന്നതില്‍ അവിടെ എല്ലാരാജ്യക്കാരുമുണ്ട്.
ചെല്ലുന്ന ദിനം മുതല്‍ തുടങ്ങുന്ന പീഢനം അവസാനിക്കുന്നത് എങ്ങനെങ്കിലും രക്ഷപെട്ടാല്‍ മാത്രം. അതിനവര്‍ സമ്മതിക്കുകയുമില്ല. തുടര്‍ന്ന് അറബികള്‍ ഇവരെ പീഡിപ്പിക്കും. പലര്‍ക്കും കാഴ്ച്ചവെക്കും. വീഡിയോയുമെടുക്കും. പീഡിപ്പിക്കുന്നത് അറബികളായതിനാല്‍ കേരളത്തില്‍ കേസ് വരില്ല എന്ന് ബോധ്യപ്പെടുത്തും. ഇനി രക്ഷപെട്ടാല്‍ കേരളത്തില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇനി തങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍ അനാശാസ്യത്തിന് ഗള്‍ഫിലെ ജയിലിലടക്കുമെന്നും ബോധ്യപ്പെടുത്തും. ഇതോടെ അവര്‍ ഊരാക്കുടുക്കിലാകും.ഇത്തരത്തില്‍ ഗള്‍ഫിലെ ജയിലിലും അറബി തറവടയിലും അവസാനിച്ച നിരവധി ജീവിതങ്ങളുണ്ട്.
ഇത്തരത്തില്‍ ചതിക്കപ്പെട്ട പെണ്‍കുട്ടികള്‍ കേരളത്തില്‍ ജോയ്‌സിനെതിരെ രഹസ്യ മൊഴി നല്‍കുന്നുണ്ട്. എന്നാല്‍ അന്വേഷണം ഇതിലേക്ക് നീങ്ങുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. അറബികള്‍ കേസില്‍ പ്രതി സ്ഥാനത്ത് വന്നാല്‍ കേസിനും പരിമിതികളുണ്ട്. തെളിവില്ലാത്ത മറ്റുവിവാദങ്ങളുടെ പിന്നാലെ പോകുമ്പോള്‍ അന്താരാഷ്ട്ര വാണിഭ സംഘത്തിലെ പ്രമുഖ കണ്ണികള്‍ ഇവിടെ വിലസുകയാണ്. മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ മറന്ന നിലയിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha