സൗദിഅറേബ്യയിലെ സ്ത്രീകള്‍ ഇന്ന് പോളിംഗ്ബൂത്തിലേക്ക്

സൗദിഅറേബ്യയില്‍ സ്ത്രീകള്‍ വോട്ടു ചെയ്യുകയും മത്സരിക്കുകയും ചെയ്യുന്ന ചരിത്ര തിരഞ്ഞെടുപ്പ് ഇന്ന്. 284 സീറ്റുകളിലേക്ക് നടക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 130,000 സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 978 സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. 13 ലക്ഷം പുരുഷ വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്.
എന്നാല്‍ പ്രചാരണ സമയത്ത് പുരുഷന്മാരുടെ മുന്നില്‍ വന്ന് സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമായ 424 പോളിംഗ് ബൂത്തുകളാണുള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും.
സൗദിയുടെ ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 2005 ലാണ് ആദ്യ പ്രാദേശിക തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 2011 ലും. രണ്ടു തവണയും പുരുഷന്മാര്‍ക്ക് മാത്രമായിന്നു വോട്ടവകാശം.
അന്തരിച്ച അബ്ദുള്ള രാജാവാണ് സത്രീകള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. അദ്ദേഹം ശൂറാ കൗണ്‍സിലിലേക്ക് 30 സ്ത്രീകളെ നിയമിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha