കുവൈത്തില്‍ ലൈംഗിക പീഡനകേസിലെ പ്രതിയായ പ്രവാസി അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി

കുവൈത്തില്‍ ലൈംഗിക പീഡനകേസിലെ പ്രതിയായ പ്രവാസി അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി. കുവൈത്തില്‍ നിരവധി കുട്ടികളെ ലൈംഗിക പീഡനത്ത് ഇരയാക്കിയ പ്രവാസി ഹമം അധ്യാപകന്റെ വധശിക്ഷയാണ് റദ്ദാക്കിയത്. 10 വര്‍ഷത്തെ തടവ് ശിക്ഷയായിട്ടാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്. കുവൈത്ത് അപ്പീല്‍ കോടതിയുടേതാണ് വിധി.
പ്രതിക്കെതിരെ നിലവില്‍ ഇതെ കുറ്റത്തിന് നിരവധി കേസുകള്‍ നിലവില്‍ക്കുന്നുണ്ട്. ഈ കേസുകളില്‍ ഇത് വരെ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മത പഠന വിഭാഗത്തിലെ അധ്യാപകനായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ പിടിയിലാകുന്നത്. കടയില്‍ സാധനം വാങ്ങാന്‍ വന്ന കുട്ടിയെ സമീപത്തെ കെട്ടിടത്തില്‍ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.
ഫര്‍വാനിയ പ്രദേശത്താണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരിസരത്തെ സി. സി. ടി. വി. ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ കണ്ടെത്തിയത്. തുടര്‍ അന്വേഷണത്തില്‍ ഇയാള്‍ നിരവധി കുട്ടികളെ ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി.
https://www.facebook.com/Malayalivartha