സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ സ്ത്രീകള്‍ ജനപ്രതിനിധികളായി, തെരഞ്ഞെടുപ്പില്‍ 20 സ്ത്രീകള്‍ക്ക് വിജയം

സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി മുനിസിപ്പല്‍ കൗണ്‍സിലില്‍ സ്ത്രീകള്‍ ജനപ്രതിനിധികളായി. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ 20 വനിതകള്‍ വിജയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സൗദിയില്‍ ഇതാദ്യമായാണ് വനിതകള്‍ക്കു വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരം ലഭിച്ചത്.
978 വനിതകളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മക്ക, ജിദ്ദ, ജൗഫ്, താബുക്ക്, ജിദ്ദ, ജസന്‍ തുടങ്ങിയ മേഖലകളിലാണ് വനിതാ സ്ഥാനാര്‍ഥികള്‍ ജയിച്ചത്.
സല്‍മ ബിന്ദ് ഹിസാബ് അല്‍ ഒതെയ്ബിയാണ് വിശുദ്ധ നഗരമായ മക്കയിലെ മദ്രക്കാ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സല്‍മയ്ക്ക് എതിരാളിയായി ഉണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് വോട്ടവകാശം വിലക്കിയ ലോകത്തെ അവശേഷിയ്ക്കുന്ന ഒരേയൊരു രാജ്യമായിരുന്നു കഴിഞ്ഞ ദിവസം വരെ സൗദി അറേബ്യ. സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്. ആകെ 6440 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് മുമ്പാകെ കര്‍ശന നിബന്ധനകളാണ് ഭരണകൂടം മുന്നോട്ടുവെച്ചിരുന്നത്. പുരുഷന്മാരോട് നേരിട്ട് വോട്ട് ചോദിയ്ക്കാനോ ചിത്രം പതിച്ച പോസ്റ്റുകള്‍ പ്രചാരണത്തിനു ഉപയോഗിക്കാനോ വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല.
130,000 സ്ത്രീ വോട്ടര്‍മാരാണ് സൗദി തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. 1.35 മില്യണ്‍ പുരുഷവോട്ടര്‍മാരുമുണ്ട്. സ്ത്രീകളില്‍ 106,000 പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സൗദി പൊതുതെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഹമദ് അല്‍ ഒമര്‍ അറിയിച്ചു. 44% പുരുഷന്മാര്‍ (600,000) മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്.
സൗദി തലസ്ഥാനമാണ് റിയാദിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാലുപേരാണ് ഇവിടെ നിന്നും വിജയിച്ചത്. ഷിയാക്കള്‍ ഏറെയുള്ള കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും മൂന്നു സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജിദ്ദയില്‍ നിന്നും രണ്ടു സ്ത്രീകളും ക്വാസിമില്‍ നിന്നും ഒരും സ്ത്രീയും വിജയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha