ഷാര്‍ജ ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒന്‍പതാമതു ഷാര്‍ജ ജലോത്സവം ഖാലിദ് ലഗൂണ്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് എന്നിവിടങ്ങളില്‍ ഇന്ന് ആരംഭിക്കും. കുടുംബങ്ങള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന പരിപാടികള്‍, കാര്‍ണിവല്‍, മിനി സ്‌റ്റേജ് ഷോ, ഫ്രീ സ്‌റ്റൈല്‍ ഷോ, പൈതൃക ഗ്രാമം എന്നിവയടക്കം ഒട്ടേറെ പരിപാടികള്‍ ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. ജലോത്സവത്തിന്റെ ഭാഗ്യകഥാപാത്രമായ മൗജുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും നടക്കും.
യുഐഎം എഫ് വണ്‍ എച്ച്20 ലോക ചാംപ്യന്‍ഷിപ് വാരമാണു മറ്റൊരു പ്രധാന പരിപാടി. ഇതിന്റെ ഗ്രാന്‍ഡ് ഫൈനല്‍ ഖാലിദ് ലഗൂണില്‍ 17നും 20നും ഇടയില്‍ നടക്കും. എല്ലാ ദിവസവും വൈകിട്ടു നാലുമുതല്‍ രാത്രി 11 വരെയാണു പരിപാടിയെന്ന് എസ്‌സിടിഡിഎ ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. ഈ മാസം 20 വരെയാണു ജലോത്സവം. ഷാര്‍ജയിലേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജലോത്സവം വഴിയൊരുക്കും. 2021ന് അകം 10 ദശലക്ഷം വിനോദസഞ്ചാരികളെത്തുമെന്നാണു പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha