താമസ സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27കാരി കുത്തേറ്റ് മരിച്ചു: ബ്രസീലുകാരനടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

താമസ സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27കാരി കുത്തേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് സ്വന്തം താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രസീലുകാരനടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊലക്ക് പിന്നിൽ ബ്രസീലുകാരൻ ആണെന്ന് സംശയമുണ്ട്.
എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വെംബ്ലിയിലാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ തേജസ്വിനി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു.
കൊലപാതകത്തിൽ സ്ത്രീയക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഈയടുത്താണ് തേജസ്വിനി ജോലി സ്ഥലത്തിന് സമീപത്തെ ഫ്ലാറ്റിലേക്ക് താമസം മാറിയതെന്നും അതേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബ്രസീലുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും യുവതിയുടെ ബന്ധു പറഞ്ഞു.
https://www.facebook.com/Malayalivartha