മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി....ദുബായില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും... അമേരിക്ക ക്യൂബ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്, 19 ന് കേരളത്തിലേക്ക് മടങ്ങും

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി....ദുബായില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...
അമേരിക്ക ക്യൂബ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്.മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകള്‍. 19 ന് കേരളത്തിലേക്ക് മടങ്ങും.
കഴിഞ്ഞമാസം അബുദാബിയില്‍ ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നുവെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തെ ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്ക സന്ദര്‍ശിച്ചത്.
"https://www.facebook.com/Malayalivartha