ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ മക്കയിലെ മിനയിലെത്തി.... ചൊവ്വാഴ്ചയാണ് സുപ്രധാനമായ അറഫ സംഗമം, സൗദിയില്‍ ബലിപെരുന്നാള്‍ ബുധനാഴ്ച

ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ മക്കയിലെ മിനയിലെത്തി. ഇന്നലെ വൈകുന്നേരം മുതല്‍ മിന ലക്ഷ്യമാക്കി പുറപ്പെട്ട ഇന്ത്യന്‍ തീര്‍ത്ഥാടകരിലെ അവസാന സംഘവും ഇന്ന് പുലര്‍ച്ചയോടെ മിനയില്‍ എത്തിയിട്ടുണ്ട്.
കിംഗ് അബ്ദുല്‍ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള കൂടാരങ്ങള്‍. ബലി കൂപ്പണ്‍, മെട്രോ ട്രെയിന്‍ ടിക്കറ്റ്, അറഫ തമ്പിലേക്കുള്ള പ്രവേശന കൂപ്പണുകള്‍ എന്നിവ ഹാജിമാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് സുപ്രധാനമായ അറഫ സംഗമം. ബുധനാഴ്ചയാണ് സൗദിയില്‍ ബലിപെരുന്നാള്‍.
"
https://www.facebook.com/Malayalivartha