ഹിജ്‌റ വര്‍ഷാരംഭം...! ഒമാനില്‍ ജൂലൈ 20ന് പൊതുഅവധി

ഹിജ്‌റ വര്‍ഷാരംഭം തുടങ്ങുന്ന സാഹചര്യത്തിൽ മുഹര്‍റം ഒന്നിന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 20ന് ആണ് മുഹര്‍റം ഒന്ന് വരുന്നത്. അന്നത്തെ ദിവസം ഒമാനില്‍ പൊതുഅവധിയായിരക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയായിരിക്കും ഉണ്ടായിരിക്കുക. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് ആണ് 214.90 എന്ന നിരക്ക് നൽകിയത്. നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തും എന്നാണ് കണക്കൂക്കൂട്ടൽ.
https://www.facebook.com/Malayalivartha