വൻ വികസനപദ്ധതികളുമായി കുവൈറ്റ് രംഗത്ത്... സൂഖ് മുബാറക്കിയയും പരിസരവും കൂടുതൽ സുന്ദരമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്... വികസനവും നവീന സൗകര്യങ്ങളും ഇവിടെ ഒരുങ്ങും..

വൻ വികസനപദ്ധതികളുമായി കുവൈറ്റ് രംഗത്ത്. സൂഖ് മുബാറക്കിയയും പരിസരവും കൂടുതൽ സുന്ദരമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വികസനവും നവീന സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പൈതൃക വ്യാപാരകേന്ദ്രവുമായ സൂഖ് മുബാറക്കിയയിലും പരിസരവും പുതിയ രൂപത്തിൽ ആക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വന്‍ വികസനപദ്ധതികൾക്ക് ആണ് കുവെെറ്റ് രൂപം നൽകിയിരിക്കുന്നത്.
55 മില്യൺ ദിനാറിന്റെ വികസനപദ്ധതികളാണ് ഇവിടെ നടപ്പിലാക്കുക. മുനിസിപ്പാലിറ്റി കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.സൂഖ് മുബാറക്കിയ മാർക്കറ്റുകൾ, പാർക്കിങ് സ്ഥലങ്ങൾ, അവക്കു സമീപമുള്ള വാണിജ്യ മേഖലകൾ, മുനിസിപ്പൽ പാർക്ക് എന്നിവ പുതിയ രൂപത്തിലേക്ക് മാറും. സ്വകാര്യമേഖലയുടെ സഹകരണത്തോടെ ആയിരിക്കും കുവെെറ്റ് പദ്ധതി പൂർത്തിയാക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതതിന് വേണ്ടി പ്രത്യേക ടെൻഡർ വിളിക്കും.
ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കുമെതിരെ കേസ്
ഹോട്ടലും ആരാധനാലയങ്ങളും പുതിയ രീതിയിൽ മാറ്റി സ്ഥാപിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി പ്രത്യേക സൗകര്യം ഒരുക്കും. മുനിസിപ്പൽ പാർക്കിനു സമീപമുള്ള പ്രധാന കവാടങ്ങൾ, ബറാഹത്ത് അൽ ബഹാർ പാർക്കിങ്, ഗൾഫ് ബാങ്ക് പാർക്കിങ്, ഖിബ്ല സ്‌കൂളിന് എതിർവശത്തുള്ള പ്രവേശന കവാടം എന്നിവക്ക് പുതിയ മുഖം നൽകും. സന്ദർശകരുടെ പ്രവേശനത്തിനും വിപുലമായ ക്രമീകരണങ്ങൾ ആണ് ഒരുക്കുന്നത്. കുവെെറ്റിൽ ഏറ്റവും വലിയ പഴ മാർക്കറ്റുകളിൽ ഒന്നാണ് സൂഖ് മുബാറക്കിയ
200 വർഷമെങ്കിലും പല സൂക്കുകൾക്കും പഴക്കമുണ്ട്. പഴമ നിലനിർത്തുന്ന പലതും ഇവിടെ കാണാൻ സാധിക്കും. നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 21,000ത്തോളം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവക്ക് ഇടയിൽ ആണ് 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുബാറക്കിയ സൂക്ക് സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha