അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ..2015 മുതല്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്... ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി... ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും..
അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരനായ സകീല്‍ ഖാന്‍ സര്‍വീന്‍ ഖാന്‍ദുബൈയില്‍ താമസിക്കുന്ന സകീല്‍, ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയറിങ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയാണ്. സമ്മാനത്തുക കൊണ്ട് കടങ്ങള്‍ തീര്‍ക്കാനും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. 2015 മുതല്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി. ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും. സാധാരണയായി നറുക്കെടുപ്പില്‍ നമ്പറുകള്‍ ഒട്ടും ആലോചിക്കാതെ തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും ഇത്തവണ തന്റെ ജന്മദിനത്തില്‍ ടിക്കറ്റ് വാങ്ങിയത് കൊണ്ട് കുറച്ച് ആലോചിച്ചാണ് നമ്പറുകള്‍ തെരഞ്ഞെടുത്തതെന്നും സകീല്‍ പറയുന്നു.
ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ വിജയിച്ച മിന്റു ചന്ദ്ര ബാരി ചന്ദ്രയ്ക്ക് ജീപ്പ് റാംഗ്ലര്‍ ആണ് സമ്മാനമായി ലഭിച്ചത്. 2009 മുതല്‍ യുഎഇയിലുള്ള ഇദ്ദേഹം ബംഗ്ലാദേശ് സ്വദേശിയാണ്. ഇപ്പോള്‍ അല്‍ ഐനില്‍ താമസിച്ചുവരുന്ന ഇദ്ദേഹം ഒരു ഹെയര്‍ സലൂണില്‍ ജോലി ചെയ്ത് വരികയാണ്. 'വിജയിച്ചെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. എന്റെ സഹോദരനാണ് സമ്മാനവാര്‍ത്ത എന്നെ ആദ്യമായി അറിയിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് പരിശോധിച്ച് വിജയം ഉറപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു ഇത്. എന്റെ ഭാര്യയും മക്കളും വിജയം അറിഞ്ഞ് ഏറെ ആഹ്ലാദത്തിലാണ്'- അദ്ദേഹം പറഞ്ഞു.
gulf news expatriate purchases ticket on his birthday takes home 33 crore rupees through big ticket rvn
ബിഗ് ടിക്കറ്റില്‍ ദീര്‍ഘകാലമായി പങ്കെടുത്ത് വരുന്ന അദ്ദേഹം 15 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ എട്ട്, ഒമ്പത് വര്‍ഷങ്ങളായി റാഫില്‍ ടിക്കറ്റുകള്‍ വാങ്ങാറുള്ള അദ്ദേഹം, ഇത്തവണ ഡ്രീം കാര്‍ ടിക്കറ്റ് അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള ബിഗ് ടിക്കറ്റ് സ്‌റ്റോര്‍ കൗണ്ടറില്‍ നിന്നാണ് വാങ്ങിയത്. ഒരു ദിവസം സ്വന്തമായി ഹെയര്‍ സലൂണ്‍ തുടങ്ങുകയെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. ഇത് സാധ്യമാക്കി കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്നു.
നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ബിഗ് ടിക്കറ്റ് ഓഗസ്റ്റ് മാസത്തിലും നറുക്കെടുപ്പിലൂടെ വന്‍ സമ്മാനങ്ങളാണ് നല്‍കുക. ഓഗസ്റ്റ് മാസത്തില്‍ ടിക്കറ്റ് വാങ്ങുന്നവരെ കാത്തിരിക്കുന്നത് 20 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസാണ്. സെപ്തംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഈ തുക ഭാഗ്യശാലിക്ക് സ്വന്തമാക്കാം. 100,000 ദിര്‍ഹമാണ് രണ്ടാം സമ്മാനം. ഇത് കൂടാതെ മൂന്നാം സമ്മാനമായി 90,000 ദിര്‍ഹവും നാലാം സമ്മാനമായി 80,000 ദിര്‍ഹം, അഞ്ചാം സമ്മാനമായി 70,000 ദിര്‍ഹം, 60,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം, 50,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം, എട്ടാം സമ്മാനമായി 40,000 ദിര്‍ഹം, 30,000 ദിര്‍ഹത്തിന്റെ ഒമ്പതാം സമ്മാനം, പത്താം സമ്മാനമായി 20,000 ദിര്‍ഹം എന്നിവയും വിജയികളെ കാത്തിരിക്കുന്നു.
കഴിഞ്ഞ നറുക്കെടുപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സന്ദര്‍ശിക്കുക.
രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ഫിറോസ് ഈറ്റപുരം പുന്നന്തിവിടയാണ്. 139635 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് 205717 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള ജോഗ റാം ആണ്. 065573 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഫറൂഖ് നാലാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കി. 70,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം നേടിയത് 102146 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ശ്രീനിവാസു പെചെറ്റി സത്യനാരായണ പെചെറ്റിയാണ്. ആറാം സമ്മാനമായ 60,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള അനൂപ് സാന്റോയാണ്. 287546 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്.
ഏഴാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ജോസ് ആംബ്രോസ് ആംബ്രോസാണ്. 179919 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 202461 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബിനു സാമുവേല്‍ 40,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം സ്വന്തമാക്കി. ഒമ്പതാം സമ്മാനമായ 30,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള മോഹന്‍ മുരുഗേശന്‍ മുരുഗേശന്‍ ആണ്. 044447 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ബംഗ്ലാദേശുകാരനായ ജുവല്‍ മിയാ സക്കീലുദ്ദീന്‍ ആണ്. 012999 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
https://www.facebook.com/Malayalivartha