സൗദിയില്‍ ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

സൗദിയിലെ തെരുവുകളില്‍ ടാക്‌സികള്‍ ചുറ്റിത്തിരിയുന്നത് അടുത്തവര്‍ഷം മുതല്‍ നിരോധിക്കാന്‍ ഗതാഗതമന്ത്രാലയം പദ്ധതിയിടുന്നു. ഇലക്ട്രോണിക് ബുക്കിങ് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെയായിരിക്കും ഈ നീക്കം നടപ്പിലാക്കുക. മൊബൈല്‍ ഫോണ്‍ വഴിയും ലാന്‍ഡ്‌ലൈന്‍ ഇന്റര്‍നെറ്റ് വഴിയുമുള്ള ബുക്കിങ് സംവിധാനം വികസിപ്പിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രാലയം കിഴക്കന്‍ പ്രവിശ്യ ഡയറക്ടര്‍ അല്‍ സയാരി പറഞ്ഞു.
ഈ സംവിധാനം നിലവില്‍ വരുന്നതോടൊപ്പം ടാക്‌സികള്‍ തെരുവുകളില്‍ ചുറ്റിത്തിരിയുന്നത് നിരോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം ഇല്ലാത്തതിനാലാണ് ഇപ്പോള്‍ നിരോധനമില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ടാക്‌സി കമ്പനികള്‍ക്കായിരിക്കും ആദ്യം നിരോധനം ഏര്‍പ്പെടുത്തു. ചെറുകിട കമ്പനികള്‍ക്ക് പിന്നീട് നിരോധനം കൊണ്ടുവരും. അതേസമയം സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ടാക്‌സി സര്‍വ്വീസുകള്‍ നിയന്ത്രിക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതിന് പകരം സംവിധാനം വേണ്ടിവരുമെന്നും നിരവധി ആളുകള്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് ഉണ്ടെന്നും അല്‍ സയാരി പറഞ്ഞു.
ടാക്‌സി ഫീസിനെ കുറിച്ച് നിരവധി പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുകളില്‍ ഏര്‍പ്പെടുത്തുന്ന നിരോധനം ലംഘിക്കുന്ന ടാക്‌സികള്‍ക്ക് ആദ്യ തവണ 5000 റിയാലില്‍ അധികം പിഴയീടാക്കാനും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha