സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. അരീക്കോട് സ്വദേശി ഐറിന്‍ ഷാദിന്‍, മകള്‍ മൂന്നുവയസുള്ള ഹൈറിന്‍, ഷാദിന്റെ മാതാവ് മുംതാസ് എന്നിവരാണ് മരിച്ചത്. മലപ്പുറം അരീക്കോടുനിന്നുള്ള ഒരേ കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. മദീനയില്‍ നിന്ന് മക്കയ്ക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടം. ഷാദിന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. സന്ദര്‍ശകവിസയില്‍ സൗദിയില്‍ എത്തിയ മാതാവിനും മകള്‍ക്കുമൊപ്പം മക്കയിലേക്ക് പോകവേ ആണ് അപകടം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha