യുഎഇയില്‍ പരക്കെ മഴ

യുഎഇയില്‍ പരക്കെ മഴ. വിവിധ എമിറേറ്റുകളില്‍ ഇന്നലെ മഴ പെയ്തു. അന്തരീക്ഷം മൂടിക്കെട്ടുകയും തണുത്തകാറ്റു വീശുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം അനുസരിച്ച് തണുപ്പുകൂടുമെന്നാണ് സൂചന. ഇന്നലെ പകല്‍ ചിലയിടങ്ങളില്‍ മഴ പെയ്തു. ദുബായ്, അബുദാബി, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെല്ലാം മഴയുണ്ടായി. യുഎഇയില്‍ അന്തരീക്ഷം മൂടിക്കെട്ടിയത് വാഹന ഗതാഗതത്തെ ബാധിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ ശക്തമായ മഴയുണ്ടായി. സൗദി ദമാമില്‍ വെള്ളിയാഴ്ച നല്ല മഴയായിരുന്നു. കുവൈത്തില്‍ ആകാശം മേഘാവൃതമാണ്. പലരും മെട്രോയിലും മറ്റു പൊതുവാഹനങ്ങളിലുമാണ് യാത്ര ചെയ്തത്. ഇന്നും മൂടിക്കെട്ടിയ കാലാവസ്ഥ ആയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha