സൗദിയില്‍ മിഡ്‌ടേം പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുള്‍പ്പെടെ 5,843 തടവുകാര്‍

സൗദിയില്‍ മിഡ് ടേം സ്‌കൂള്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവരില്‍ 5,843 തടവുകാരും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ 1,002 തടവുകാര്‍ യു.ജി കോഴ്‌സുകള്‍ക്കും മറ്റുള്ളവര്‍ മറ്റ് വിദ്യാഭ്യാസ മേഖലകളിലേക്കുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയിലില്‍ നിന്നും പരീക്ഷയെഴുതുന്നവര്‍ക്കായി ജലിലിനുള്ളില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജയില്‍ ഡയറക്ടറേറ്റ് അസിസ്റ്റന്റ് വക്താവ് അബ്ദുള്ള അല്‍ ഹര്‍ബി അറിയിച്ചു. കോളജുകള്‍ക്കും സ്‌കൂളിനും സമാനമായ സൗകര്യമാണ് ജയിലിലും ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 1978ലാണ് സൗദിയില്‍ തടവുപുള്ളികള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha