സൗദിയില്‍ ആഭ്യന്തര യുദ്ധത്തിന് ഐഎസ്, ആശങ്കയോടെ പ്രവാസ ലോകം

അടുത്ത ലക്ഷ്യം സൗദിയെന്ന് ഐ എസിന്റെ യുദ്ധകാഹളം. സൗദി അറേബ്യയ്‌ക്കെതിരെ ആഭ്യന്തര യുദ്ധത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം. ട്വിറ്ററിലൂടെയാണ് സന്ദേശം പുറത്തു വിട്ടിരിക്കുന്നത്. ഏഴു മാസത്തിനു ശേഷമാണ് ബാഗ്ദാദിയുടെ സന്ദേശം പുറത്തു വരുന്നത്. സൗദി അറേബ്യയിലെ ജനങ്ങളോടു കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണു 24 മിനിറ്റ് ശബ്ദസന്ദേശം. ഏഴു മാസത്തിനു ശേഷമാണ് ബാഗ്ദാദിയുടേതെന്നു പറയപ്പെടുന്ന ഒരു സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഭീകരതയ്‌ക്കെതിരെ 34 രാജ്യങ്ങളടങ്ങിയ വിശാല സഖ്യം രൂപീകരിച്ച സൗദിയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് സന്ദേശം.
സിറിയ, യമന്‍, ഇറാഖ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി സൗദിയോട് പകരം ചോദിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. റഷ്യയുടെയും അമേരിക്കയുടെയും ആക്രമണം പരാജയമാണെന്നും ഐഎസ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നും ബാഗ്ദാദി പറയുന്നുണ്ട്. കഴിഞ്ഞ സന്ദേശത്തിലും ബാഗ്ദാദി സൗദിയെ വിമര്‍ശിച്ചിരുന്നു. യമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദി വ്യോമാക്രമണം നടത്തുന്നതു പാശ്ചാത്യരെ പ്രീണിപ്പിക്കാനാണെന്നായിരുന്നു ആ സന്ദേശത്തില്‍ ബാഗ്ദാദിയുടെ വിമര്‍ശനം. ഏതായാലും മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ഇതോടെ ഭീതിയിലായിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സൗദി തൊഴില്‍ മേഖലയില്‍ തങ്ങളുടെ നിലനില്‍പ് തന്നെ അവതാളത്തിലായി കടുത്ത ആശങ്കാകുലരാണ് പ്രവാസികള്‍. അതിനിടെയിലുള്ള ഐഎസിന്റെ ആക്രമണ ഭീഷണി് ഇവരുടെ ഉറക്കം കെടുത്തുകയാണെന്ന് സൗദിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha